സോളാര്‍ കേസിന്റെ ഭാഗമായി താന്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് തുറന്നു പറഞ്ഞ് ശാലു മേനോന്‍. ഗൂഗിളില്‍ ശാലു മേനോന്‍ എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ ‘ശാലു മേനോന്‍ ഹോട്ട്’, ‘ശാലു മേനോന്‍ ക്ലിപ്പ്’ എന്നൊക്കെ സജഷന്‍ വരുന്നതിനെ കുറിച്ചാണ് താരം സംസാരിച്ചത്.
താന്‍ അങ്ങനൊന്നും ശ്രദ്ധിക്കാറില്ല. ഹോട്ടെന്ന് പറയുന്നു, ക്ലിപ് എന്ന് പറയുന്നു. ഓരോരുത്തര്‍ അങ്ങനെ എന്തൊക്കെ പറയുന്നു, അതിനാല്‍ അതൊന്നും കാര്യമാക്കുന്നില്ല. ഇന്ന് മോര്‍ഫിംഗിലൂടെ എന്തൊക്കെയാണ് ചെയ്യാന്‍ പറ്റാത്തതായുള്ളത്. താന്‍ അതിനെ അങ്ങനെയാണ് കാണുന്നത്.
നമ്മള്‍ക്കറിയാമല്ലോ, ഇത് നമ്മളുടെത് അല്ലെന്ന്. ഇതൊക്കെ ചെയ്യുന്നവര്‍ അവരുടെ തൊഴിലായി ചെയ്യുന്നുവെന്നേ കാണുന്നുള്ളൂ. അതിനൊന്നും വലിയ പ്രാധാന്യം കൊടുക്കാറില്ല, ‘ഓ വന്നോ, വന്നിട്ട് പൊക്കോട്ടോ’ എന്നാണ് പറയാറുള്ളത് എന്നാണ് ശാലു മേനോന്‍ പറയുന്നത്.
എപ്പോഴെങ്കലും ആകാംഷയ്ക്ക് വേണ്ടിയെങ്കിലും സ്വയം സെര്‍ച്ച് ചെയ്ത് നോക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിനും ശാലു മറുപടി നല്‍കുന്നുണ്ട്. ഇതൊക്കെ വന്ന സമയത്ത് തന്നെ താന്‍ കണ്ടിട്ടുണ്ടായിരുന്നു. ഫോട്ടോസും വീഡിയോസുമൊക്കെ താന്‍ ആദ്യം തന്നെ കണ്ടിരുന്നു.
കണ്ടു എന്നല്ലാതെ പിന്നെ അതൊന്നും ശ്രദ്ധിച്ചില്ല. ദൈവത്തിന്റെ ശക്തി തനിക്കുണ്ട്. തളരുതെന്ന് തന്നെ പിടിച്ചു നിര്‍ത്തുന്ന ഒന്നുണ്ടെന്നാണ് ശാലു മേനോന്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്. തന്റെ ജാതകത്തില്‍ ജയിലില്‍ കിടക്കണമെന്ന് ഉണ്ടായിരുന്നു, അങ്ങനെയാണ് ജയിലിലായതെന്നും താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും നടി പറയുന്നുണ്ട്.