വീട്ടിൽ ഇടയ്ക്കിടെ ഷമ്മിയെ കാണാറുണ്ട്: ഫഹദ് ഫാസില്‍

വീട്ടിൽ ഇടയ്ക്കിടെ ഷമ്മിയെ കാണറുണ്ടെന്ന് ഫഹദ് ഫാസിൽ. ദി ക്വിന്റ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഫഹദ്  വീട്ടിലെ ഷമ്മിയെക്കുറിച്ച് തുറന്ന് പറഞ്ഞത്. താൻ ഇടയ്ക്കിടയ്ക്ക് വീട്ടിൽ അഭിനയിക്കാറുണ്ടെന്നും എന്നാൽ നസ്രിയ അങ്ങനെയല്ലെന്നും ഫഹദ് പറഞ്ഞു. നസ്രിയക്കൊപ്പം അഭിനയിക്കുന്നതും ജീവിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ ജോലി എന്താണെന്ന് മനസിലാക്കുന്ന ഒരാളെ പങ്കാളിയായി കിട്ടിയത് ഭാഗ്യമാണ്. തനിക്ക് കൂടുതൽ എക്‌സ്പ്‌ളോർ ചെയ്യാനുള്ള സ്‌പേസ് നസ്രിയ തരുന്നുണ്ട്. സെറ്റിലും വീട്ടിലും അവൾ ഒരാൾ തന്നെയാണെന്നും, തനിക്കാണ് മാറ്റം വരുന്നതെന്നും ഫഹദ് പറഞ്ഞു.

വീട്ടിൽ ആക്റ്റ് ചെയ്യരുതെന്ന് തന്നോട് പലപ്പോഴും നസ്രിയ പറയാറുണ്ട്. അവൾ വീട്ടിൽ ആക്റ്റ് ചെയ്യില്ല. തന്നോടാണ് അങ്ങനെ പറയാറുള്ളത്. ഷമ്മിയെ ഇടക്കിടക്ക് വീട്ടിൽ കാണാറുണ്ടെന്ന് അവൾ പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത് നല്ലതാണോ മോശമാണോ എന്നെനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവാഗതനായ സജിമോൻ സംവിധാനം ചെയ്ത മലയൻകുഞ്ഞാണ് ഫഹദിന്റെ ഏറ്റവും ഒടുവിൽ പുറത്ത് വന്ന ചിത്രം. ചിത്രത്തിന് തിരക്കഥ എഴുതിയത് മഹേഷ് നാരായണനായിരുന്നു.