മോഹന്‍ലാലിന്റെ മൗനത്തില്‍ ബലിയാടായ ആളാണ് ഞാന്‍.. തെറ്റ് ആര് ചെയ്താലും തിരിച്ചറിഞ്ഞ് തിരുത്തണം: ഷമ്മി തിലകന്‍

‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പൂര്‍ണ്ണമായും രാജിവെച്ചത് എടുത്തുചാട്ടമാണെന്ന് നടന്‍ ഷമ്മി തിലകന്‍. കമ്മിറ്റി പിരിച്ചുവിട്ടത് വോട്ട് ചെയ്തവരോട് കാണിച്ച വഞ്ചനയാണ് എന്നാണ് ഷമ്മി തിലകന്‍ പറയുന്നത്. മോഹന്‍ലാലിന്റെ മൗനം കാരണം ബലിയാടായ ആളാണ് താനെന്നും ഷമ്മി തിലകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

സംഘടനയില്‍ അനിശ്ചിതത്വം ഉണ്ടായി. ഒന്നും പ്രതികരിക്കാത്തതിന് പിന്നില്‍ അമ്മ പ്രസിഡന്റിന്റെ പ്രതികരണശേഷി നഷ്ടപ്പെട്ടതാകാം. കമ്മിറ്റി പിരിച്ചുവിട്ടത് വോട്ട് ചെയ്തവരോട് കാണിച്ച വഞ്ചനയാണ്. അമ്മ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമാണ് ഇപ്പോള്‍ എന്ന് തോന്നുന്നു. ഉത്തരം മുട്ടിയപ്പോള്‍ രാജിവച്ചൊഴിഞ്ഞതാകാം അദ്ദേഹം.

മോഹന്‍ലാലിന്റെ മൗനം കാരണം ബലിയാടായ താന്‍. ശരിപക്ഷ വാദമെന്ന ആശയമാണ് ഞാന്‍ സംഘടനയക്ക് നേരെ ഉയര്‍ത്തിയത്. തെറ്റ് ആര് ചെയ്താലും ആ തെറ്റ് തിരിച്ചറിഞ്ഞ് തിരുത്താനുള്ള മനസ് കാണിക്കണം. പുതിയ തലമുറക്കാര്‍ നേതൃത്വത്തിലേക്ക് വരുന്നത് അനിവാര്യതയാണ്. വനിതകള്‍ വരണം.

സംഘടനയിലെ ചില ആള്‍ക്കാരെയാണ് മാഫിയ എന്ന് അച്ഛന്‍ വിശേഷിപ്പിച്ചത്. പവര്‍ ഗ്രൂപ്പെന്ന് ഹേമാ കമ്മിറ്റി പറഞ്ഞതും ഇവരെ കുറിച്ച് തന്നെയാണ്. അമ്മ സംഘടനയെ വളരെയധികം ഇഷ്ടപ്പെട്ടിരുന്നയാളാണ്. എനിക്ക് രണ്ട് അമ്മമാരുണ്ട്. മൂന്നാമത്തെ അമ്മയായി കണ്ടിരുന്നത് താരസംഘടനയെയാണ്. അങ്ങനെ മനസില്‍ കൊണ്ടുനടന്നതാണ്.

ഇത് കാലത്തിന്റെ കാവ്യനീതിയെന്ന് അച്ഛന്‍ മനസില്‍ കാണുന്നുണ്ടാവാം. പ്രതികാര മനോഭാവത്തോടെ അവര്‍ എന്നോട് പെരുമാറിയിട്ടില്ല. പക്ഷേ, എന്റെ അച്ഛനോട് ചെയ്തത് ഭയങ്കരമായ തെറ്റാണെന്നും അനീതിയാണെന്നും കോടതി തന്നെ സ്ഥിരീകരിച്ചിട്ടുള്ളതാണ് എന്നാണ് ഷമ്മി തിലകന്‍ പറയുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ