പുറത്ത് നിന്ന് വരുന്ന ഭീഷണികൾ തന്നെ ഒരിക്കലും ബാധിക്കാറില്ലെന്ന് ഷമ്മി തിലകൻ. ജിഞ്ചർ മീഡിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. നമ്മൾ ജീവിക്കുന്നത് ഇന്ത്യയിലാണ്. നമ്മുക്ക് നമ്മുടെതായ ഭരണഘടനയുണ്ട്. ആ ഭരണഘടനയാണ് സ്കൂളിൽ പഠിപ്പിക്കേണ്ടത്.
സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കുന്നതിൽ പകുതിയും ആവശ്യമില്ലാത്ത കാര്യങ്ങളാണ്. അവയ്ക്ക് പകരം ഐപിസി എന്താണെന്നും, സിപിസി എന്താണെന്നും, വിവാരാവകാശ നിയമങ്ങളെപ്പറ്റിയുമാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്.
ശരിക്കും വളർന്ന് വരുന്ന തലമുറയെ നാം ഭരണഘടന എന്താണെന്നാണ് പഠിപ്പിക്കേണ്ടതെന്നും ഷമ്മി തിലകൻ കൂട്ടിച്ചേർത്തു. തന്റെ വീടിനടുത്ത് റിയലെസ്റ്റേറ്റ് മാഫിയയുടെ കുത്തകയായിരുന്ന ഒരു ഷോപ്പിങ്ങ് മോൾ താൻ ഒറ്റയ്ക്ക് നിന്ന് പൂട്ടിച്ച കാര്യവും ആദ്ദേഹം കൂട്ടിച്ചേർത്തു.
Read more
അന്ന് തനിക്ക് ഇതിനെക്കുറിച്ച് അറിയാമായിരുന്നെങ്കിൽ കുറച്ച് പേരെയെങ്കിലും താൻ എയറിൽ കയറ്റിയേനെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.