'പലരും പറഞ്ഞപ്പോഴാണ് ഞാൻ ആ കാര്യത്തെ കുറിച്ച് ശ്രദ്ധിച്ച് തുടങ്ങിയത്, പക്ഷേ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി'; ഷമ്മി തിലകൻ

പാൽതു ജാൻവറിലെ മൃഗ ഡോക്ടർ സുനിൽ ഐസക്കിനെ സിനിമ കണ്ടവരാരും മറന്ന് കാണില്ല. പതിവിൽ നിന്ന് വ്യത്യസ്തമായി തല മൊട്ടയടിച്ച് അച്ഛൻ തിലകൻ്റെ ലുക്കിൽ ആണ് ചിത്രത്തിൽ‍ ഷമ്മി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ചർച്ചയായ തന്റെ ലുക്കിനെക്കുറിച്ച് മനോരമ ഓൺലൈനിനോട് ഷമ്മി തിലകൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

പാൽത്തു ജാൻവർ എന്ന ചിത്രത്തിൽ ഒരു മൃഗ ഡോക്ടറുടെ വേഷത്തിലാണ് താൻ എത്തുന്നത്. ഇതുവരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമായി ഒരു കോമഡി കഥാപാത്രം. ചിത്രത്തിൽ താൻ തല മൊട്ടയടിച്ച ലുക്കിൽ ആണ് പ്രത്യക്ഷപ്പെടുന്നത്. ആ ലുക്ക് തന്റെ അച്ഛൻ മൂക്കില്ലാ രാജ്യത്ത് എന്ന ചിത്രത്തിൽ ചെയ്ത വേഷത്തോട് സാമ്യമുണ്ട് എന്ന് പലരും പറഞ്ഞിരുന്നു.

അങ്ങനെയാണ് താനും അതിനെക്കുറിച്ച് ശ്രദ്ധിക്കുന്നത്. ശരിക്കും അച്ഛന്റെ ലുക്ക് കൊണ്ടുവരാൻ മനഃപൂർവം ശ്രമിച്ചതല്ല. എങ്ങനെയോ വന്നു. പാൽതു ജാൻവറിന് മുൻപ് പടവെട്ട് എന്ന സിനിമയിലാണ് താൻ അഭിനയിച്ചത്. അതിൽ തന്റെ ലുക്ക് മുടി പറ്റെ വെട്ടിയിരുന്നു. അതിന്റെ ലൊക്കേഷനിൽ നിന്നാണ് പിന്നീട്  പാൽത്തു ജാൻവറിന്റെ സെറ്റിൽ എത്തുന്നത്.

വീണ്ടും അതേ ലുക്കിൽ സിനിമയിൽ അഭിനയിച്ചാൽ രണ്ടും തമ്മിൽ സാമ്യം തോന്നും. അതുകൊണ്ട്  താൻ തന്നെയാണ്  മുടി മൊട്ടയടിക്കുന്ന കാര്യത്തെക്കുറിച്ച് പറഞ്ഞത്. സംവിധായകൻ അത് അംഗീകരിക്കുകയും ചെയ്യുകയായിരുന്നു. അച്ഛനെ പോലെ തോന്നി എന്ന് പറയുന്നത് അഭിമാനം തോന്നുന്ന കാര്യം തന്നെയാണ്. പാൽത്തു ജാൻവറിലെ കഥാപാത്രം കുറച്ച് കോമഡി എലമെന്റ് ഉള്ള കഥാപാത്രമാണ്. വളരെ രസകരമായ സിനിമയാണ് പാൽത്തു ജാൻവറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം