മോഹന്‍ലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടു.. ഉടയേണ്ട വിഗ്രഹങ്ങള്‍ ഉടയണം: ഷമ്മി തിലകന്‍

‘അമ്മ’യുടെ പ്രസിഡന്റ് മോഹന്‍ലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടുവെന്ന് നടന്‍ ഷമ്മി തിലകന്‍. വിവാദങ്ങളില്‍ മോഹന്‍ലാല്‍ മറുപടി പറയുമോയെന്ന് തനിക്ക് സംശയമുണ്ടെന്നും ഷമ്മി തിലകന്‍ മാധ്യമങ്ങളോട് പറഞ്ഞു. സിദ്ദിഖ്, രഞ്ജിത്ത് എന്നിവര്‍ രാജിവെച്ച സാഹചര്യത്തിലാണ് ഷമ്മി തിലകന്‍ പ്രതികരിച്ചത്.

മോഹന്‍ലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടുവോ എന്ന് പണ്ട് താന്‍ ചോദിച്ചിട്ടുള്ളതാണ്. ഉപ്പ് തിന്നവര്‍ വെള്ളം കുടിച്ചേ പറ്റൂ, അത് ആരാണേലും. ഞാന്‍ അടക്കം ഭയത്തോടെയാണ് ജീവിക്കുന്നത്. ഹേമ കമ്മിറ്റിയാണ് പവര്‍ ഗ്രൂപ്പ് എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. അവരുടെ റിപ്പോര്‍ട്ടില്‍ അതിന് തെളിവുകളുമുണ്ട്.

ആ തെളിവുകള്‍ പ്രകാരമേ ആ ഗ്രൂപ്പില്‍ ആരൊക്കെ ഉണ്ടെന്ന് പറയാനാകൂ. ഉടയേണ്ട വിഗ്രഹങ്ങള്‍ ഉടയണം. വിശ്വാസവഞ്ചന കാണിച്ച വിഗ്രഹങ്ങള്‍ ഉടച്ചുകളയണം. സിദ്ദിഖിന്റെ രാജി കാവ്യനീതിയാണെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ എന്റെ അച്ഛന് അങ്ങനെ തോന്നുന്നുണ്ടാവാം. കുറച്ചധികം നാളുകളായി ഞാന്‍ സിനിമ വിട്ടുനില്‍ക്കുകയാണ്.

ഭയത്തിലാണ് കുറച്ച് നാളുകളായി സെറ്റില്‍ പോയിരുന്നത്. ഇതൊക്കെ കലങ്ങി തെളഞ്ഞിട്ടേ ഞാന്‍ ഇനി സിനിമാ സെറ്റില്‍ പോവുകയുള്ളു. പല പടങ്ങളിലും നിന്നും ഞാന്‍ ഒഴിവായിട്ടുമുണ്ട്. സംഘടനയുടെ പ്രസിഡന്റ് താങ്കള്‍ക്ക് ഇതിനെ കുറിച്ചുള്ള ബോധം ഉണ്ടല്ലോ, എനിക്ക് ഒരു റിപ്പോര്‍ട്ട് താ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ 2018ല്‍ ഞാന്‍ കൊടുത്തിരുന്നു.

എന്നാല്‍ അതിന്റെ പേരില്‍ നടപടി ഉണ്ടായിട്ടില്ല. അന്ന് നടപടി എടുത്തിരുന്നെങ്കില്‍ ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. 2018ല്‍ സംഘടനയില്‍ ഞാന്‍ ഈ വിഷയത്തെ കുറിച്ച് സംസാരിച്ചതോടെ അടുത്ത സുഹൃത്തുക്കള്‍ പോലും അവഗണിച്ചു. ആത്മമിത്രങ്ങളായ മക്കളുടെ കല്യാണത്തിന് പോലും വിളിക്കാതിരുന്നപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു.

ഞാന്‍ ഇവരോടൊക്കെ എന്താണ് ചെയ്തത്. ഇവര്‍ക്കൊക്കെ നിര്‍ദേശം നല്‍കിയിട്ടുണ്ട്, ഒരു കാര്യത്തില്‍ പോലും അവനെ അടുപ്പിക്കരുതെന്ന്. എന്നെ ഏത് വിധേനെയും എങ്ങനെയെങ്കിലും പൂട്ടണം എന്ന് പറഞ്ഞ് നടക്കുന്ന ആളുകളാണ് എന്നാണ് ഷമ്മി തിലകന്‍ പറഞ്ഞത്.

Latest Stories

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി