'കൊല്ലം എം.എല്‍.എയെ വിളിച്ചു ചോദിക്കാതെ എങ്ങനെയാ ബ്രോ?'; ആരാധകന് മറുപടിയുമായി ഷമ്മി തിലകന്‍, വൈറല്‍

സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളില്‍ ഉള്‍പ്പെടെ തന്റെ നിലപാടുകള്‍ വ്യക്തമാക്കാറുള്ള താരമാണ് ഷമ്മി തിലകന്‍. ഓണാഘോഷത്തെ തുടര്‍ന്ന് ഷമ്മി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു പോസ്റ്റ് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ബിഎംഡബ്ല്യു കാറിന് മുന്നില്‍ ചാരി നില്‍ക്കുന്ന ചിത്രമാണ് ഷമ്മി തിലകന്‍ പങ്കുവച്ചിരിക്കുന്നത്.

”തിരുവോണം കഴിഞ്ഞു..! തമ്പുരാന്‍ മാവേലിയെ യാത്രയാക്കി..! ഇനി….?!” എന്ന ക്യാപ്ഷനോടെ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിന് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. ചിത്രത്തിന് താഴെ ഹായ് ചോദിച്ചെത്തിയവര്‍ക്കെല്ലാം താരം മറുപടി നല്‍കുന്നുണ്ട്. എന്നാല്‍ ‘ഈ കൊല്ലംകാരനുണ്ടോ ഹായ്’ എന്ന കമന്റിന് നല്‍കിയ രസകരമായ മറുപടിയാണ് വൈറലാകുന്നത്.

”അവിടുത്തെ എംഎല്‍എയെ വിളിച്ചു ചോദിക്കാതെ എങ്ങനെയാ ബ്രോ?” എന്നായിരുന്നു തമാശ രൂപേണ ഷമ്മിയുടെ മറുപടി. കൊല്ലം എംഎല്‍എയായ മുകേഷിനെ ചെറിയ കാര്യങ്ങള്‍ക്ക് പോലും ആളുകള്‍ വിളിച്ചു സഹായം ചോദിക്കുകയും ഈ കോളുകള്‍ റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുകയും ചെയ്യാറുണ്ട്.

ഷമ്മി തിലകന്റെ ഈ മറുപടി സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ”ആ പച്ച കാറില്‍ കേറി ഒന്ന് പാതാളം വരെ പോയി നോക്കിയാലോ? ആള് അങ്ങെത്തിയോന്ന്” എന്ന കമന്റിന് ”പച്ചാളത്താണേല്‍ നോക്കാം” എന്നാണ് ഷമ്മിയുടെ മറുപടി.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം