കനത്ത കാറ്റില്‍ ഷൂട്ട് ചെയ്യേണ്ട ഏരിയയില്‍ വള്ളം പിടിച്ചു നിര്‍ത്താന്‍ ഏറെ കഷ്ടപ്പെട്ടു: 'ഓള്' അനുഭവങ്ങളുമായി ഷെയിന്‍ നിഗം

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി എന്‍. കരുണ്‍ ഒരുക്കി ചിത്രം ഓള് റിലീസിന് ഒരുങ്ങുകയാണ്. വിവിധ ചലച്ചിത്ര മേളകളിലായി പ്രദര്‍ശിപ്പിച്ച് നിരൂപക പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ശേഷമാണ് ഓള് തിയേറ്ററുകളിലേക്ക് എത്തുന്നത്. ഷെയിന്‍ നിഗമും എസ്തര്‍ അനിലും കേന്ദ്രകഥാപാത്രങ്ങളാക്കി എത്തുന്ന ഓള് ഒരു ഫാന്റസി ചിത്രമാണ്. ഷൂട്ടിംഗ് വേളയില്‍ നേരിട്ട പ്രയാസങ്ങളെ കുറിച്ച് പറയുകയാണ് ഷെയിന്‍ നിഗം.

“സിനിമയില്‍ രാത്രിയിലെ സീനുകളായി കാണിക്കുന്ന പലതും പകല്‍ ഷൂട്ട് ചെയ്ത വിഷ്വലുകളാണ്. നല്ല പൊരിവെയിലത്തായിരുന്നു പലപ്പോഴും ഷൂട്ട്. പോരാത്തതിന് നല്ല കാറ്റും. ആ കാറ്റില്‍ ഷൂട്ട് ചെയ്യേണ്ട ഏരിയയില്‍ വള്ളം പിടിച്ചു നിര്‍ത്താനുള്ള പാട് ചില്ലറയല്ലായിരുന്നു. ആ കഷ്ടപ്പാടുകള്‍ക്കൊക്കെ നല്ല റിസല്‍റ്റ് ലഭിച്ചു എന്നതാണ് സന്തോഷം. നമ്മുടെ പ്രതീക്ഷയ്ക്കും അപ്പുറം നില്‍ക്കുന്ന “വിഷ്വലു”കളാണ് ഓളിന് വേണ്ടി എം ജെ രാധാകൃഷ്ണന്‍ സാര്‍ ഒരുക്കിയത്. ഔട്ട്സ്റ്റാന്‍ഡിംഗ് ഫോട്ടോഗ്രാഫിയാണ്. നമുക്ക് അത്ഭുതം തോന്നും. സീനിയേഴ്‌സില്‍ പറയും പോലെ, അദ്ദേഹത്തെ ഒക്കെയാണ് തെറ്റാതെ സാറേ എന്നു വിളിക്കാന്‍ തോന്നുക”. ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തില്‍ ഷെയിന്‍ നിഗം പറഞ്ഞു.

ഷെയ്ന്‍ നിഗം, എസ്തര്‍ അനില്‍ എന്നിവര്‍ക്കൊപ്പം കാദംബരി ശിവായ, കനി സുകൃതി, കാഞ്ചന, പി ശ്രീകുമാര്‍, എസ് ഗോപാലകൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. പ്രായപൂര്‍ത്തി എത്തുംമുമ്പ് കൂട്ട ബലാത്സംഗത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ ജീവിതവും അവളുടെ പ്രണയവുമാണ് കഥയുടെ ഇതിവൃത്തം. എ.വി അനൂപ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. അന്തരിച്ച എം.ജെ. രാധാകൃഷ്ണനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ഛായാഗ്രഹകനുള്ള ദേശീയ പുരസ്‌കാരം ഓളിലൂടെ രാധാകൃഷ്ണന് ലഭിച്ചിരുന്നു. ചിത്രം ഈ മാസം 20- ന് തിയേറ്ററുകളിലെത്തും.

Latest Stories

പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ യമൻ പ്രസിഡന്റ് അഗീകരിച്ചിട്ടില്ലെന്ന് യമൻ എംബസി

രോഹിത് ശർമ്മ കാരണം എട്ടിന്റെ പണി കിട്ടി നടി വിദ്യ ബാലന്; സംഭവം വിവാദത്തിൽ

ഇരുപതുവര്‍ഷമായി ആള്‍താമസമില്ലാത്ത വീടിന്റെ ഫ്രിഡ്ജിനുള്ളില്‍ തലയോട്ടിയും അസ്ഥികളും, സംഭവം എറണാകുളം ചോറ്റാനിക്കരയില്‍

"ഓരോ ദിവസം കൂടും തോറും മെസിയുടെ ലെവൽ കൂടുകയാണ്"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ വൈറൽ

എച്ച്എംപി വൈറസ്: ആശങ്കപ്പെടേണ്ട സാഹചര്യമില്ല, മാസ്‌ക് ധരിക്കുന്നത് അഭികാമ്യം: മന്ത്രി വീണാ ജോര്‍ജ്

"ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വഴി ആണ് ഞാൻ പിന്തുടരുന്നത്"; ചെൽസി താരത്തിന്റെ വാക്കുകൾ വൈറൽ

'മനുഷ്യത്വം എന്നൊന്നില്ലേ...' ; ഉമ തോമസ് പരിക്കേറ്റു കിടക്കുമ്പോഴും സംഘാടകര്‍ പരിപാടി തുടര്‍ന്നതിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

പുഷ്പ 2 ന്റെ ബോക്സ് ഓഫീസ് റെക്കോർഡ് തകർക്കുമോ ഈ സിനിമകൾ?

" മെസി കാണിച്ചത് മോശമായ പ്രവർത്തി "; തുറന്നടിച്ച് മുൻ യുണൈറ്റഡ് സ്റ്റേറ്റ്സ് മെൻസ് നാഷണൽ സോക്കർ ടീം താരം

ഡല്‍ഹി തിരിച്ചുപിടിക്കാന്‍ 'പ്യാരി ദീദി യോജന'യുമായി കോണ്‍ഗ്രസ്; കര്‍ണാടക മോഡലില്‍ സ്ത്രീകള്‍ക്ക് മാസം 2500 രൂപ പ്രഖ്യാപനം