'ഒരവസരത്തില്‍ എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു, ഇപ്പോള്‍ സത്യമറിഞ്ഞ് കൂടെ നില്‍ക്കുമ്പോള്‍ എനിക്ക് കിട്ടുന്ന ഊര്‍ജ്ജം ചെറുതല്ല'

ഇപ്പോള്‍ സംഭവച്ചു കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ പോലും തനിക്ക് ഏറെ ഊര്‍ജ്ജം തരുന്നുണ്ടെന്ന് നടന്‍ ഷെയ്ന്‍ നിഗം. ബിഹൈന്‍ഡ്വുഡ്സിന്റെ മികച്ച നടനുള്ള പ്രത്യേക പരാമര്‍ശത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ഫെയ്‌സ്ബുക്ക് ലൈവില്‍ സംസാരിക്കവേയാണ് ഷെയ്ന്‍ ഇക്കാര്യം പറഞ്ഞത്. എല്ലാവരോടും എല്ലാത്തിനും നന്ദി പറയുന്നുവെന്നും എന്റെ ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചിട്ടുണ്ടോ അതിനൊക്കെ നന്ദിയുണ്ടെന്ന് ഷെയ്ന്‍ വീഡിയോയ്ില്‍ പറയുന്നു.

“ഞാന്‍ ഒരുപാട് സന്തോഷവാനാണ്. ഒരവസരത്തില്‍ ഒരു പരിധിയില്‍ കൂടുതല്‍ പ്രേക്ഷകര്‍ എന്നെ തെറ്റിദ്ധരിച്ചു. പക്ഷേ ഇന്ന് സത്യം തിരിച്ചറിഞ്ഞ് എല്ലാവരും എന്റെ ഒപ്പം നില്‍ക്കുമ്പോള്‍ എനിക്ക് കിട്ടുന്ന ഊര്‍ജ്ജം ചെറുതല്ല. ജീവിതത്തില്‍ ഒറ്റപ്പെട്ട് കിടക്കുന്ന ഒരവസരത്തില്‍ എല്ലാവരും എതിര്‍പ്പുമായി രംഗത്ത് വന്നേക്കാം, പക്ഷേ നിങ്ങളുടെ ഉള്ളില്‍ ആ സത്യമുണ്ടെങ്കില്‍ നിങ്ങള്‍ അതിലുറച്ച് നില്‍ക്കണം. പലരും സിനിമയില്‍ കൂടൊക്കെ പറയുന്ന സംഭവമാണ് ഇത്. എന്നാല്‍ ഇത് ഞാന്‍ നേരിട്ട് അനുഭവിച്ച അവസ്ഥയാണ് അതുകൊണ്ടാണ് പങ്കുവെക്കുന്നത്.”

“ഈ പ്രകൃതിയായി ഒരു മതക്കാരുടെയും ഒന്നും തുടങ്ങിവെച്ചിട്ടില്ല. എല്ലാം തുടങ്ങിയത് മനുഷ്യരാണ്. ദൈവം ഒന്നാണ്. അതുകൊണ്ട് തന്നെ നമ്മളെല്ലാവരും ഒന്നാണെന്ന് മനസിലാക്കണം. എല്ലാം ഒന്നില്‍ നിന്നും തുടങ്ങിയതാണ്. നമ്മളെത്തിച്ചേരുന്നതും ആ ഒന്നിലേക്കാണ്. ഇനി ജീവിക്കുന്ന കാലത്തോളം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. ഒരേയൊരു സ്‌നേഹം.” ഷെയ്ന്‍ വീഡിയോയില്‍ പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം