ആന്‍ഡ്രിയക്ക്‌ കവിളില്‍ നല്ലൊരു അടി കൊടുത്തു, എല്ലാം കൈയ്യീന്ന് പോയി.. പിന്നീട് സോറി പറഞ്ഞു: ഷെയ്ന്‍ നിഗം

ഷൂട്ടിംഗിനിടെ നടി ആന്‍ഡ്രിയയെ ശരിക്കും തല്ലിപ്പോയതായി നടന്‍ ഷെയ്ന്‍ നിഗം. ഒരു അഭിമുഖത്തിനിടെ ജീവിതത്തിലുണ്ടായിട്ടുള്ളതില്‍ ഏറ്റവും ലജ്ജിച്ച നിമിഷം ഏതായിരുന്നുവെന്ന് അവതാരകന്‍ ചോദിച്ചപ്പോഴാണ് ഈ സംഭവം ഷെയ്ന്‍ തുറന്ന് പറഞ്ഞത്. ഷെയ്ന്‍ നിഗത്തിന്റെ ആദ്യ കാല ചിത്രങ്ങളില്‍ ഒന്നാണ് ‘അന്നയും റസൂലും’. ഫഹദ് ഫാസിലും ആന്‍ഡ്രിയയും ഒന്നിച്ച പ്രണയ സിനിമ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഈ ചിത്രത്തില്‍ ആന്‍ഡ്രിയയുടെ സഹോദരനായാണ് ഷെയ്ന്‍ വേഷമിട്ടത്. ഈ ചിത്രത്തിന്റെ സമയത്ത് അഭിനയിക്കാന്‍ അറിയില്ലായിരുന്നുവെന്നും അതിനാല്‍ താന്‍ ആന്‍ഡ്രിയയെ യഥാര്‍ത്ഥത്തില്‍ അടിച്ചു എന്നാണ് ഷെയ്ന്‍ പറയുന്നത്. ”അന്നയും റസൂലും സിനിമയില്‍ ആന്‍ഡ്രിയയെ കയ്യില്‍ പിടിച്ചിറക്കി കൊണ്ടുവന്ന് മറ്റൊരു വീട്ടിലെത്തിക്കുന്ന സീനുണ്ട്.”

”അതിന് മുമ്പ് പിടിച്ചടിക്കുന്ന സീനില്‍ ഞാന്‍ ആന്‍ഡ്രിയയ്ക്ക് കവിളില്‍ നല്ലൊരു അടി കൊടുത്തിരുന്നു. അഭിനയം എങ്ങനെയാണുന്നുള്ള കാര്യങ്ങളൊന്നും എനിക്ക് ആ സിനിമയുടെ സമയത്ത് അറിയില്ല. അടിക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ നല്ലൊരു അടി കൊടുത്തു. അപ്പോഴെ എന്റെ കയ്യില്‍ നിന്നും എല്ലാം പോയി. പിന്നീടാണ് പിടിച്ച് വലിക്കുന്ന സീന്‍.”

”അത് ചെയ്യുന്നതിനിടയില്‍ ആന്‍ഡ്രിയയുടെ ശരീരമൊക്കെ ഉരച്ചൊക്കെയാണ് ഞാന്‍ കൊണ്ടുവന്നത്. ഇതിനെല്ലാം ശേഷം ആന്‍ഡ്രിയ മാറിയിരുന്ന് കരയുന്നതായിട്ടൊക്കെ എനിക്ക് തോന്നി. വൈകാരികമായി ഞാന്‍ അഭിനയിച്ച് പോയതാണ്. ശേഷം ഞാന്‍ ആന്‍ഡ്രിയയോട് സോറി പറഞ്ഞു. അവര്‍ എന്നോട് അതിന്റെ പേരില്‍ ഒന്നും കാണിച്ചിട്ടില്ല.”

”നോര്‍മലായി തന്നെയാണ് പെരുമാറിയത്. പക്ഷെ എനിക്ക് മനസിലായിരുന്നു. അപ്പോള്‍ നമുക്ക് ഒരു വിഷമം വരും അതാണ് എനിക്ക് ജീവിതത്തില്‍ ലജ്ജകരമായി തോന്നിയ ഒരു സംഭവം” എന്നാണ് ഷെയ്ന്‍ പറഞ്ഞത്. അതേസമയം, മദ്രാസ്‌കാരന്‍ എന്ന തമിഴ് ചിത്രമാണ് ഷെയ്‌ന്റെതായി തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രം നേടുന്നത്.

Latest Stories

'വഖഫ് ബിൽ പാസാക്കിയ ബിജെപിയുടെ അടുത്ത ലക്ഷ്യം കത്തോലിക്കാ സഭ'; രാഹുൽ ഗാന്ധി

ഇന്ത്യന്‍ കുട്ടികള്‍ കൊറിയന്‍ ഭാഷ രഹസ്യ കോഡ് ആയി ഉപയോഗിക്കുന്നു, കെ-പോപ്പ് കള്‍ച്ചര്‍ അവര്‍ ഏറ്റെടുത്തിരിക്കുകയാണ്: മാധവന്‍

ഖത്തർഗേറ്റ് അഴിമതി: നെതന്യാഹുവിന്റെ സഹായികളെ വീട്ടുതടങ്കലിൽ വയ്ക്കാൻ ഇസ്രായേൽ കോടതി ഉത്തരവ്

ആദിവാസി യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവം; രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

CSK UPDATES: ആ പേര് പറഞ്ഞപ്പോൾ ആനന്ദത്തിൽ ആറാടി ചെപ്പോക്ക്, ഇതുപോലെ ഒരു വരവേൽപ്പ് പ്രതീക്ഷിക്കാതെ താരം; ടോസിനിടയിൽ സംഭവിച്ചത്

'സുരേഷ് ഗോപി പറയുന്നതും പ്രവർത്തിക്കുന്നതും എന്തെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല, ഉള്ളിലെ കമ്മീഷണർ ഇറങ്ങിപ്പോയിട്ടില്ല'; വിമർശിച്ച് കെ സുധാകരൻ

CSK VS DC: ധോണി ക്യാപ്റ്റനാവില്ല, പകരം ഈ മാറ്റങ്ങളുമായി ചെന്നൈ, ആരാധകര്‍ കാത്തിരുന്ന താരം ഇന്നിറങ്ങും, ബാറ്റിങ് തിരഞ്ഞെടുത്ത് ഡല്‍ഹി

വിതരണം നിയന്ത്രിക്കുന്നതിൽ നിന്ന് സൗദി അറേബ്യ പിന്മാറി; വീണ്ടും ഇടിഞ്ഞ് എണ്ണ വില

പലസ്തീനെ കാണുന്നവര്‍ മുനമ്പത്തെ ജനതയെ കാണുന്നില്ല; വോട്ടുബാങ്ക് ഉന്നംവെച്ച് സിപിഎം ജനതാത്പര്യത്തെ ബലി കഴിപ്പിക്കുന്നുവെന്ന് ബിജെപി

'സ്വതന്ത്രമായി വായുപോലും ശ്വസിക്കാനാവുന്നില്ല, ഇവര്‍ വോട്ടുകുത്തിയന്ത്രങ്ങൾ'; വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തിൽ പൊലീസിൽ പരാതി