അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിന്റെ പശ്ചാത്തലത്തിൽ ഡോ. ബാബസാഹേബ് അംബേദ്കറുടെ പ്രസംഗം പങ്കുവെച്ച് ഷെയ്ൻ നിഗം. പഴയ ശത്രുക്കൾ പുതിയ രൂപത്തിൽ വരുമെന്നും, അവർ വിശ്വാസത്തിനു മുകളിൽ രാഷ്ട്രത്തെ സ്ഥാപിക്കുമോ അതോ രാഷ്ട്രത്തിനു മുകളിൽ അവരുടെ വിശ്വാസത്തെ സ്ഥാപിക്കുമോ എന്നുമുള്ള ഡോ. അംബേദ്കറുടെ പ്രസംഗമാണ് ഷെയ്ൻ നിഗം പങ്കുവെച്ചത്.
“ചരിത്രം ആവർത്തിക്കുമോ? അത് എന്നെ ഉൽക്കണ്ഠാകുലനാക്കുന്നു. നമ്മുടെ പഴയ ശത്രുക്കൾ പുതിയ രൂപങ്ങളിൽ വരാം. ജാതിയുടെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ വിവിധ രാഷ്ട്രീയപാർട്ടികൾ രൂപീകരിച്ചിരിക്കുന്നു. അവർ രാഷ്ട്രീയവിശ്വാസങ്ങളിൽ ഏറ്റുമുട്ടാൻ പോകുന്നു.
അവരുടെ വിശ്വാസത്തിനു മുകളിൽ രാഷ്ട്രത്തെ സ്ഥാപിക്കുമോ അതോ രാഷ്ട്രത്തിനു മുകളിൽ അവരുടെ വിശ്വാസത്തെ സ്ഥാപിക്കുമോ? എന്നാൽ, ഒരു കാര്യം ഞാൻ വ്യക്തതയോടെ പറയാം.
നമ്മുടെ രാഷ്ട്രീയപാർടികൾ രാജ്യത്തിനു മുകളിൽ വിശ്വാസത്തെ സ്ഥാപിച്ചാൽ നമ്മുടെ സ്വാതന്ത്ര്യം എന്നന്നേക്കുമായി നഷ്ടപ്പെടും. ഇതു നമ്മൾ എപ്പോഴും ഓർക്കണം. അവസാന രക്തത്തുള്ളിയും നൽകി സ്വാതന്ത്ര്യത്തെ നാം കാത്തുസൂക്ഷിക്കണം”. എന്നാണ് ഡോ. അംബേദ്കറുടെ പ്രസംഗത്തിന്റെ പൂർണ്ണ രൂപം.