ദുല്‍ഖര്‍ സല്‍മാന്‍ എല്ലാവരെയും കംഫര്‍ട്ടബിള്‍ ആക്കി സംസാരിക്കുന്ന താരമാണെന്ന് നടന്‍ ഷെയ്ന്‍ നിഗം. ‘കൊറോണ പേപ്പേഴ്‌സ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് ഷെയ്ന്‍ ദുല്‍ഖറിനെ കുറിച്ച് സംസാരിച്ചത്. ദുല്‍ഖര്‍ കാരി ചെയ്യുന്ന ഓറ നമ്മളെ എല്ലാവരെയും കംഫര്‍ട്ടബിള്‍ ആക്കും എന്നാണ് ഷെയ്ന്‍ നിഗം പറയുന്നത്.
”ഇക്ക കാരി ചെയ്യുന്ന ഒരു ഓറ ഉണ്ടല്ലോ, ഒരു പ്രത്യേകതരം വാംത് ആണ്. അത് നമുക്ക് ഭയങ്കര കംഫര്‍ട്ടബിള്‍ ആണ്. അടുത്തു നില്‍ക്കാനും, അത് നമ്മളെ എല്ലാവരെയും കംഫര്‍ട്ടബിള്‍ ആക്കും. ഞാനത് എപ്പോഴും ആലോചിക്കും.”
”നമ്മള്‍ ഇപ്പോള്‍ എന്തെങ്കിലും ഒരു കാര്യത്തിന് പോകുകയാണെങ്കില്‍ മുമ്പിലുള്ള ആള്‍ക്കാരെ ഞാന്‍ ചിലപ്പോള്‍ നോട്ടീസ് ചെയ്യണം എന്നില്ല. ഞാന്‍ അതെന്റ് മൈന്‍ഡില്‍ ആയിരിക്കും ചെയ്യുക. പക്ഷേ, ഇവര്‍ക്ക് ഇതിനേക്കാള്‍ എന്തോരം സ്ട്രസും ഒരുപാട് കാര്യങ്ങള്‍ ചിന്തിക്കാനുമുണ്ട്.”
”എന്നാലും, അവര്‍ എല്ലാവരെയും നോട്ടീസ് ചെയ്ത് സംസാരിച്ച് കംഫര്‍ട്ടബിള്‍ ആക്കിയാണ് പോകുക” എന്നാണ് സിനിമാ ഡാഡിക്ക് നല്‍കിയ അഭിമുഖത്തില്‍ ഷെയ്ന്‍ പറയുന്നത്. സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത ‘പറവ’ എന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം ഷെയ്ന്‍ അഭിനയിച്ചിട്ടുണ്ട്.
അതേസമയം, ഏപ്രില്‍ 6ന് ആണ് കൊറോണ പേപ്പേഴ്‌സ് എന്ന ചിത്രം റിലീസ് ചെയ്യുന്നത്. ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന് ശേഷം പ്രിയദര്‍ശന്‍ ഒരുക്കുന്ന ചിത്രമാണിത്. ത്രില്ലറായി എത്തുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയാണ് മറ്റൊരു പ്രധാന കഥാപാത്രമായി വേഷമിടുന്നത്.