വാസ്തവത്തില്‍, ഇതൊരു മമ്മൂക്ക പടമാണ്, വളരെ സാരവത്തായ ഒരു കാരക്ടറാണ് അദ്ദേഹം ചെയ്യുന്നത്: ശങ്കര്‍ രാമകൃഷ്ണന്‍

ശങ്കര്‍ രാമകൃഷ്ണന്റെ സംവിധാനത്തില്‍ തിയേറ്ററുകളിലെത്തിയ പതിനെട്ടാം പടിയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പുതുമുഖങ്ങള്‍ പ്രധാന കഥാപാത്രങ്ങളായി വരുന്നുവെങ്കിലും ഇതൊരു മമ്മൂട്ടി ചിത്രമാണെന്ന് സംവിധായകന്‍ പറയുന്നു. ചിത്രത്തില്‍ മമ്മൂട്ടി ചെയ്യുന്നത് ഗസ്റ്റ് അപ്പിയറന്‍സ് ആണെന്ന് പറയാനാവില്ലെന്നും സാരവത്തായ ഒരു കാരക്ടറാണ് ജോണ്‍ ഏബ്രഹാം പാലയ്ക്കലെന്നും രാഷ്ട്രദീപികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഒരു സിനിമയുടെ ഒരുവിധം വലിയ സ്‌ക്രീന്‍സ്പേസില്‍ മമ്മൂക്ക ആക്ട് ചെയ്യുമ്പോള്‍ അദ്ദേഹത്തെ എങ്ങനെയാണ് ഒരു ഗസ്റ്റ് ആക്ടര്‍ എന്നു വിളിക്കുന്നത്. അങ്ങനെ വിളിക്കുന്നത് ടെക്നിക്കലി ശരിയല്ല. പലതും ആളുകള്‍ ഊഹിച്ചു പറയുന്നതാണ്. അങ്ങനെയാണ്, ഇങ്ങനെയാണ് എന്നൊന്നും നമ്മള്‍ ഇതിനെകുറിച്ച് ഒന്നും പറഞ്ഞിട്ടില്ലല്ലോ.”- അദ്ദേഹം പറഞ്ഞു.

മമ്മൂട്ടിയ്ക്ക് പുറമേ പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ആര്യ എന്നിവരും ചിത്രത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. 60 ലധികം പുതുമുഖങ്ങള്‍ പതിനെട്ടാം പടിയില്‍ അണിനിരക്കുന്നുണ്ട്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

ഏറെ സാമൂഹിക പ്രാധാന്യമുള്ള വിഷയമാണ് സിനിമയിലൂടെ ശങ്കര്‍ രാമകൃഷ്ണന്‍ പറയാന്‍ പോവുന്നതെന്നാണ് വിവരം. മാമാങ്കം, ഗാനഗന്ധര്‍വ്വന്‍ എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി ഒരേസമയം പുരോഗമിക്കുന്നത്