മേനകയെ വിവാഹം ചെയ്യണം കേൾക്കുമ്പോൾ ദേഷ്യം തോന്നിയിരുന്നു: കാരണം തുറന്ന് പറഞ്ഞ് ശങ്കർ

ഒരു കാലത്ത് മലയാള സിനിമയിലെ റൊമാൻ്റിക്ക് ഹിറോയായിരുന്നു ശങ്കർ. ശങ്കർ-മേനക കോമ്പിനേഷനിലെത്തിയ ചിത്രങ്ങളെല്ലാം ആ സമയത്ത് സൂപ്പർ ഹിറ്റുകളായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മേനകയുമായുള്ള സൗഹൃദത്തെ കുറിച്ചും അത് തുടർന്നുണ്ടായ ​ഗോസിപ്പിനെ കുറിച്ചും തുറന്ന് പറയുകയാണ് ശങ്കർ.

കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. മേനക തന്റെ അടുത്ത സുഹൃത്താണ്. ഒരുപാട് സിനിമകളിൽ തങ്ഹൾ ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്. ആ സമയത്ത് താൻ മേനകയെ വിവാഹം കഴിക്കണം എന്ന് പലരും പറയുന്നുണ്ടായിരുന്നു. അത് കേൾക്കുമ്പോൾ ദേഷ്യം തോന്നിയിരുന്നെന്നും അ​ദ്ദേഹം പറഞ്ഞു.

തന്റെ അടുത്ത സുഹൃത്തായ സുരേഷാണ് മേനകയെ വിവാഹം കഴിച്ചത്. തന്നെ കാണാൻ വന്ന സമയത്താണ് സുരേഷ് മേനകയുമായി പരിചയപ്പെടുന്നതും അവർ പ്രണയിക്കുന്നതും അങ്ങനെയാണ് അവർ വിവാഹം കഴിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Read more

‘ഓർമകളിൽ’ ആണ് ശങ്കറിന്റെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ ചിത്രം. ത്രില്ലർ‌ ​ഗണത്തിൽപ്പെടുന്ന സിനിമ എം.വിശ്വപ്രതാപാണ് സംവിധാനം ചെയ്തിരിക്കുന്നത്.