കാരവനുണ്ടെന്ന് പറഞ്ഞപ്പോൾ ഇതെന്ത് സാധനം എന്ന മട്ടിലായിരുന്നു, ചിലപ്പോൾ പാറയുടെ പുറകിൽ സാരി മറച്ച് വസ്ത്രം മാറും; അന്ന് മൊബൈൽ ഫോൺ ഇല്ലാത്തതുകൊണ്ട് രക്ഷപ്പെട്ടു : ശാന്തി കൃഷ്ണ

സിനിമയിൽ ആദ്യമുണ്ടായിരുന്ന സമയത്ത് സിനിമാ ഗാനങ്ങൾ ചിത്രീകരിക്കുമ്പോൾ ചിലപ്പോൾ പാറയുടെ പുറകിൽ സാരിയൊക്കെ മറച്ച് വസ്ത്രം മാറുമായിരുന്നു എന്ന് നടി ശാന്തി കൃഷ്ണ. തന്റെ തിരിച്ചുവരവിനെക്കുറിച്ചും സിനിമയിലുണ്ടായ മാറ്റത്തെക്കുറിച്ചും ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത ശാന്തി കൃഷ്ണ നീണ്ട കാലത്തിന് ശേഷമാണ് തിരികെയെത്തിയത്. 20 വർഷത്തെ ഇടവേളയ്ക്ക് ശേഷം ശാന്തി കൃഷ്ണ അഭിനയിച്ച സിനിമയായിരുന്നു ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള. നിവിൻ പോളി, ലാൽ, ഐശ്വര്യ ലക്ഷ്മി, അഹാന കൃഷ്ണ, ശ്രിന്ദ, സിജു വിൽസൺ എന്നിവരായിരുന്നു അഭിനേതാക്കൾ. ചിത്രത്തിൽ അഭിനയിച്ചപ്പോൾ താൻ മനസിലാക്കിയ സിനിമയിലെ മാറ്റാതെ കുറിച്ചാണ് നടി പറഞ്ഞത്.

‘ആദ്യ ദിവസം ഷൂട്ട് ചെയ്തത് അഹാനയും ഞാനുമൊന്നിച്ചുള്ള രംഗം. അഹാന കാരവനുണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ ഇതെന്ത് സാധനം എന്ന മട്ടിലായിരുന്നു. ഞാൻ സിനിമയിലുണ്ടായിരുന്ന കാലത്ത് ഇത്തരമൊരു സംവിധാനം ഇല്ലല്ലോ. അന്ന് കോസ്റ്റിയൂം ചെയ്ഞ്ച് ഉണ്ടെങ്കിൽ പ്രൊഡക്ഷൻ കൺട്രോളറുടെ വീട്ടിൽ പോയിട്ടാണ് വസ്ത്രം മാറുക. സിനിമാ ഗാനങ്ങൾ ചിത്രീകരിക്കുമ്പോൾ ചിലപ്പോൾ പാറയുടെ പുറകിൽ സാരിയൊക്കെ മറച്ച് വസ്ത്രം മാറും. അന്നൊന്നും മൊബൈൽ ഫോൺ ഇല്ലാത്തതു കൊണ്ട് രക്ഷപ്പെട്ടു’ എന്നും ശാന്തി കൃഷ്ണ പറയുന്നു.

ആളുകൾ അഭിനയിക്കുന്ന രീതിയിലും മാറ്റം വന്നിട്ടുണ്ട് എന്നും ശാന്തി കൃഷ്ണ പറഞ്ഞു. പാലും പഴവും ആണ് ഒടുവിൽ റിലീസായ ചിത്രം. സൗബിനുമൊന്നിച്ചുള്ള മച്ചാന്റെ മാലാഖ റിലീസിനൊരുങ്ങുന്നു. മുഹാഷിൻ സംവിധാനം ചെയ്യുന്ന വള എന്ന സിനിമയിലാണ് ഇപ്പോൾ അഭിനയിക്കുന്നത്.

Latest Stories

"ഇത് ബഹുമാനമില്ലായ്മയായി ഞാൻ കരുതുന്നു" ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലയണൽ മെസിയെയും കുറിച്ചുള്ള മുൻ ഫിഫ പ്രസിഡന്റിന്റെ പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ചു കാർലോ ആഞ്ചലോട്ടി

ഇറാന്റെ ഭയം, പുടിന്റെ പതുങ്ങല്‍, രണ്ടും കല്‍പ്പിച്ച് ഇസ്രയേല്‍

'എഫ്*** ഓഫ്, ഞാൻ യുണൈറ്റഡിലേക്ക് പോകുന്നു' മാഞ്ചസ്റ്റർ സിറ്റി കരാറിൽ ഒപ്പിടാൻ ശ്രമിച്ചപ്പോൾ താൻ ഏജൻ്റിനോട് എന്താണ് പറഞ്ഞതെന്ന് ദിമിതർ ബെർബറ്റോവ് വെളിപ്പെടുത്തുന്നു

ഉദയനിധി സ്റ്റാലിൻ ഉപ മുഖ്യമന്ത്രിയായി അധികാരമേറ്റു; ബാലാജിയടക്കം 4 പുതിയ മന്ത്രിമാർ

നിലമ്പൂരില്‍ വിശദീകരണ യോഗവുമായി പിവി അന്‍വര്‍; സാക്ഷിയായി ജനസാഗരം

ഒളിവിൽ പോകുന്നത് നല്ലതാണെന്ന് ഞാൻ പറയില്ല; നിങ്ങൾക്കൊക്കെ എന്താണോ മനസിൽ തോന്നുന്നത് അത് തന്നെയാണ് എനിക്കും തോന്നുന്നത്: നവ്യ നായർ

IIFA പുരസ്‍കാര വേദിയിൽ തിളങ്ങി ഷാരൂഖ് ഖാനും റാണി മുഖർജിയും; അവാർഡുകൾ വാരിക്കൂട്ടി 'അനിമൽ' മികച്ച ചിത്രം

ലേലത്തിൽ ഒപ്പിട്ടതിന് ശേഷം പിന്മാറുന്ന താരങ്ങളെ വിലക്കാൻ ഒരുങ്ങി ഐപിഎൽ

നസറുള്ളയുടെ കൊലയും ഇസ്രയേലും, ഹിസബുള്ളയ്ക്കും ഇറാനും മുന്നിലെന്ത്?

ആ തീരുമാനം പ്രഖ്യാപിച്ച് അജിത്ത്; തമിഴ് സിനിമ ആരാധകര്‍ ആശങ്കയിൽ