ഷാനവാസിനെ തല്ലാന്‍ വരെ പോയിട്ടുണ്ട്, എന്നാല്‍ ഷൂട്ട് തുടങ്ങുമ്പോള്‍ അടുത്ത സീനില്‍ ഉമ്മ വെയ്ക്കേണ്ട അവസ്ഥയായിരുന്നു: സ്വാസിക

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരജോഡികളാണ് സ്വാസികയും ഷാനവാസും. ഇരുവരും ഒന്നിച്ചെത്തിയ സീത എന്ന പരമ്പര ഏറെ ശ്രദ്ധ നേടി. ഇരുവരും ഒന്നിച്ചുള്ള റെഡ് കാര്‍പെറ്റ് ഷോയാണ് ഇപ്പോള്‍ വൈറലാകുന്നത്. സൗഹൃദമുണ്ടെങ്കിലും താന്‍ ഏറ്റവും കൂടുതല്‍ ഉടക്കിയിട്ടുള്ളതും ഷാനവാസുമായിട്ടാണെന്ന് സ്വാസിക പറയുന്നു.

ഷാനവാസിനെ തല്ലാന്‍ വരെ പോയിട്ടുണ്ട്. അത് കഴിഞ്ഞുള്ള സീനില്‍ ഉമ്മ വെയ്ക്കേണ്ട അവസ്ഥയുമായിരുന്നു. എന്നാല്‍ തനിക്ക് കുഴപ്പമില്ലായിരുന്നു, താന്‍ ദേഷ്യപ്പെട്ട് നില്‍ക്കുമ്പോള്‍ ഇന്ദ്രേട്ടനാണ് വന്ന് ഉമ്മ വെയ്ക്കുന്നത്. എടുത്തോണ്ട് പോണമെന്നായിരുന്നു അവര്‍ പറഞ്ഞത്. എന്നാല്‍ കൈപിടിച്ച് പോവുകയായിരുന്നു.

സ്‌ക്രീനിലെ ആ കെമിസ്ട്രിക്ക് കാരണം സൗഹൃദമാണ്. കൂടെ വേറൊരു അഭിനേതാവാണ് നിന്ന് അഭിനയിക്കുന്നത് എന്ന തരത്തിലുള്ള തോന്നലുകളൊന്നും ഉണ്ടാവാറില്ല. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്വഭാവികമായ അടുപ്പം കൊണ്ടുവരാന്‍ തങ്ങളുടെ ഫ്രണ്ട്ഷിപ്പ് സഹായിച്ചിരുന്നു.

ഏതെങ്കിലും സീന്‍ ശരിയായില്ലെങ്കില്‍ തങ്ങള്‍ തന്നെ അതേക്കുറിച്ച് ചര്‍ച്ച ചെയ്യാറുമുണ്ടെന്നും താരം പറയുന്നു. റൊമാന്റിക് രംഗങ്ങള്‍ വേണോ എന്നൊക്കെ ചോദിക്കാറുണ്ടായിരുന്നു. ആദ്യത്തെ റൊമാന്റിക് രംഗങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ ചിരിയാണ് വരുന്നത് എന്നാണ് സ്വാസികയും ഷാനവാസും പറയുന്നത്.

Latest Stories

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി