അത് ചെയ്യാന്‍ ഭാവനയും തയ്യാറായപ്പോള്‍ ഒരുപാട് സന്തോഷം തോന്നി: ഷറഫുദ്ദീന്‍

ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്നതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ ഷറഫുദ്ദീന്‍. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയിലൂടെയാണ് അഞ്ച് വര്‍ഷത്തിന് ശേഷം ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ഭാവനയോടൊപ്പം അഭിനയിച്ചതിനെ കുറിച്ചാണ് ഷറഫുദ്ദീന്‍ ഇപ്പോള്‍ തുറന്നു പറയുന്നത്.

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ഒരു ചെറിയ സിനിമയാണ്. ഭാവനയുമായി തനിക്ക് വളരെ നല്ല അനുഭവം ആയിരുന്നു. ചിത്രീകരണ സമയത്ത് തങ്ങള്‍ തമ്മില്‍ നല്ല ഇടപെടലായിരുന്നു ഉണ്ടായിരുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം ഭാവന ഒരു സിനിമ ചെയ്യുമ്പോള്‍ താനും അതില്‍ ഒരു ഭാഗമാണെന്നത് ഒരുപാട് സന്തോഷം തരുന്നുണ്ട്.

ഭാവനയും അത് ചെയ്യാന്‍ തയ്യാറായപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. താനും ഭാവനയുടെ വരവിനെയാണ് ഈ ചിത്രത്തില്‍ നോക്കി കാണുന്നത് എന്നാണ് ഷറഫുദ്ദീന്‍ പറയുന്നത്. അതേസമയം, ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ആഴ്ച നടന്നിരുന്നു. ‘കല്യാണപ്പാട്ട്’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയും പുറത്തു വിട്ടിരുന്നു.

ആദില്‍ മൈമുനാത്ത് അഷ്‌റഫ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനീഷ് അബ്ദുള്‍ ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ്.

അശോകന്‍, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അഫ്സാന ലക്ഷ്മി എന്നിവര്‍ ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാജിക് ഫ്രെയിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. അരുണ്‍ റഷ്ദി ആണ് ഛായാഗ്രഹണം.

Latest Stories

IPL 2025: മത്സരത്തിന്റെ പകുതി ആയപ്പോൾ തോറ്റെന്ന് കരുതി, അവസാനം രക്ഷകനായത് അവന്മാരാണ്: റിയാൻ പരാഗ്

'ആണവ കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ഇറാനെ ബോംബിട്ട് തകർത്തുകളയും'; ഭീഷണി മുഴക്കി ട്രംപ്

IPL 2025: നിതീഷ് അല്ലായിരുന്നു അവനായിരുന്നു മാൻ ഓഫ് ദി മാച്ച് അവാർഡ് കൊടുക്കേണ്ടത്, ആ മികവിന്....; തുറന്നടിച്ച് സുരേഷ് റെയ്ന

ഭൂനികുതിയും കോടതി ഫീസുകളും അടക്കമുള്ളവ വർധിക്കും; ബജറ്റിൽ പ്രഖ്യാപിച്ച നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ

'സുകാന്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം'; മുഖ്യമന്ത്രിയെ കാണാനൊരുങ്ങി മേഘയുടെ കുടുംബം

ആശ സമരം അമ്പതാം ദിവസത്തിലേക്ക്; ഇന്ന് ആശമാർ മുടിമുറിച്ച് പ്രതിഷേധിക്കും

IPL 2025: എന്നെ ചെണ്ടയെന്ന് വിളിച്ചവർക്കുള്ള മറുപടിയാണ് ഇത്; ആർച്ചറിന്റെ നേട്ടത്തിൽ കൈയടിച്ച് ആരാധകർ

മെസി കോപ്പ അമേരിക്ക നേടിയത് റഫറിമാരുടെ സഹായം കൊണ്ടാണ്, അല്ലെങ്കിൽ ഞങ്ങൾ കൊണ്ട് പോയേനെ: ജെയിംസ് റോഡ്രിഗസ്

IPL 2025: ഞങ്ങൾ തോറ്റതിന്റെ പ്രധാന കാരണം അവന്മാരുടെ പിഴവുകളാണ്: പാറ്റ് കമ്മിൻസ്

CSK UPDATES: വിസിൽ അടി പാട്ടൊന്നും ചേരില്ല, തിത്തിത്താരാ തിത്തിത്തെയ് കറക്റ്റ് ആകും; അതിദയനീയം ഈ ചെന്നൈ ബാറ്റിംഗ്, വമ്പൻ വിമർശനം