'നിങ്ങളെയെല്ലാം ഒന്നിപ്പിക്കാം എന്നും പറഞ്ഞിട്ട്, അല്‍ഗോരിതം വെച്ച് ഭിന്നിപ്പിക്കുന്ന ആശാന്‍'; സുക്കര്‍ബര്‍ഗിന് ഷറഫുദ്ദീന്റെ പിറന്നാള്‍ ആശംസകള്‍

ഫെയ്‌സ്ബുക്ക് സ്ഥാപകന് മാര്‍ക്ക് സുക്കര്‍ബര്‍ഗിന് വ്യത്യസ്തമായ പിറന്നാള്‍ ആശംസകളുമായി നടന്‍ ഷറഫുദ്ദീന്‍. സുക്കര്‍ബര്‍ഗിന് എതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ഷറഫുദ്ദീന്റെ പിറന്നാള്‍ ആശംസ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

“”നിങ്ങളെയെല്ലാം ഞാന്‍ ഒന്നിപ്പിക്കാം എന്നും പറഞ്ഞു വന്നിട്ട് ഇപ്പൊ അല്‍ഗോരിതം വെച്ച് ഭിന്നിപ്പിക്കുന്ന ആശാന് പിറന്നാള്‍ ആശംസകള്‍!”” എന്നാണ് ഷറഫുദ്ദീന്റെ പോസ്റ്റ്. നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ എത്തിക്കൊണ്ടിരിക്കുന്നത്.

ഒരു നീതി ദേവത പ്രതിമ കൂടി അങ്ങോട്ട് റെഡി ആക്കണം മിഷ്ടര്‍, അല്‍ഗോരിതം വെച്ച് ഭിന്നിപ്പിക്കുക മാത്രമല്ല നിങ്ങള്‍ അറിയാതെ നിങ്ങളെക്കൊണ്ട് പോസ്റ്റും ചെയ്യിക്കും, പിന്നെ ചുമ്മാ കമന്റ് ഇടാന്‍ വരുന്ന സാധാരണ സൈക്കോ പാത്തെന്നു കരുതിയോ നിങ്ങള്‍ എന്നിങ്ങനെയുള്ള രസകരമായ കമന്റുകളാണ് വരുന്നത്.

ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ പലസ്തീന് പിന്തുണയുമായി എത്തുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്ക് റീച്ച് കുറയ്ക്കുന്നതായും ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഇന്ത്യയില്‍ പൗരത്വ ഭേദഗതി ബില്ലിനും കാര്‍ഷിക ബില്ലിനുമെതിരെയുള്ള പ്രതിഷേധങ്ങളിലും കേന്ദ്രസര്‍ക്കാരിന് അനുകൂലമായി ഫെയ്‌സ്ബുക്ക് നിലപാട് എടുക്കുന്നെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം