അദ്ദേഹം എനിക്ക് മാറ്റി നിര്‍ത്തി ധാരാളം സമ്മാനങ്ങള്‍ തന്നിട്ടുണ്ട്, അതൊക്കെ തെറിയുടെ ഭാഷയിലാണെന്ന് മാത്രം; തുറന്നുപറഞ്ഞ് ഷറഫുദ്ദീന്‍

തന്നെ നന്നാക്കിയത് “പ്രേമം” സിനിമയുടെ സമയത്ത് അല്‍ഫോന്‍സ് പുത്രന്‍ എന്ന സംവിധായകന്‍ തനിക്ക് നല്‍കിയ സമ്മാനമാണെന്നും, ആ സമ്മാനം എന്താണെന്നും മടിയില്ലാതെ ഒരു അഭിമുഖ പരിപാടിയില്‍ തുറന്നു പറയുകയാണ് യുവ നിരയിലെ ശ്രദ്ധേയനായ താരം ഷറഫുദീന്‍.

ഒമര്‍ ലുലു സംവിധാനം ചെയ്ത ആദ്യ ചിത്രം “ഹാപ്പി വെഡിംഗ്” ആണ് ഷറഫുദീന്റെ കരിയര്‍ മാറ്റി മറിച്ച ചിത്രം.

“പ്രേമം” ചെയ്യുന്ന സമയത്ത് അല്‍ഫോന്‍സ് പുത്രന്‍ എനിക്ക് മാത്രമായി മാറ്റി നിര്‍ത്തി ഒരുപാട് സമ്മാനങ്ങള്‍ തന്നിട്ടുണ്ട്. ആ സമ്മാനങ്ങളൊക്കെ തെറിയുടെ രൂപത്തിലാണെന്നു മാത്രം. പലപ്പോഴും എന്റെ എക്‌സ്പ്രഷന്‍ മോശമായിരുന്നത് കൊണ്ട് കിട്ടിയ സമ്മാനങ്ങളാണ്.

നിവിനൊക്കെ നന്നായി പെര്‍ഫോം ചെയ്യുമ്പോള്‍ ടെന്‍ഷനടിച്ചു എന്റെ കിളി പോയി. പക്ഷേ അതില്‍ നിന്ന് കിട്ടിയ വലിയ പാഠം ഞാന്‍ അടുത്ത സിനിമയില്‍ പരിഹരിച്ചു. “ഹാപ്പി വെഡിംഗ്” ചെയ്തു കഴിഞ്ഞപ്പോള്‍ നിവിന്റെ ഫോണ്‍ കോളാണ് എന്നെ ഏറ്റവും സന്തോഷിപ്പിച്ചത്.

ഇപ്പോള്‍ നിന്റെ അഭിനയത്തിന്റെ മീറ്റര്‍ കറക്റ്റ് ആയി എന്ന് പറഞ്ഞു, ഇതാണ് ശരിക്കും സിനിമയില്‍ വേണ്ടത് ഇനി തകര്‍ത്തോ എന്നും പറഞ്ഞു. നിവിന്റെ വാക്കുകള്‍ നല്‍കിയ ആത്മവിശ്വാസമായിരുന്നു പിന്നീടുള്ള സിനിമാ യാത്രയ്ക്ക് എനിക്ക് പ്രചോദനമായത്”. ഷറഫുദീന്‍ പറയുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ