'നീ ധൈര്യമായിട്ട് ചവിട്ടിക്കോ, ഞാന്‍ ഇപ്പോ ബാഡ്മിന്റണ്‍ ഒക്കെ കളിക്കുന്നുണ്ടെന്ന് ചാക്കോച്ചന്‍ പറഞ്ഞു'

വ്യത്യസ്തനായ ഒരു സൈക്കോ വില്ലന്‍ കഥാപാത്രമായാണ് ഷറഫുദ്ദീന്‍ “അഞ്ചാം പാതിര”യില്‍ എത്തിയത്. ആദ്യം ഷൂട്ട് ചെയ്ത കുഞ്ചാക്കോ ബോബനോടൊപ്പമുള്ള ഫൈറ്റ് സീനിനെ കുറിച്ചാണ് ഷറഫുദ്ദീന്‍ പറയുന്നത്. മുത്തു പോലത്തെ മനുഷ്യനാണ്, ആ വ്യക്തിയെ ചവിട്ടുന്നതൊന്നും ചിന്തിക്കാന്‍ പോലും കഴിയുന്ന കാര്യമായിരുന്നില്ല എന്ന് ഷറഫുദ്ദീന്‍ പറയുന്നു.

“”ആദ്യം ഷൂട്ട് ചെയ്തത് ഫാമില്‍ വച്ച് നടന്ന ഫൈറ്റ് രംഗം ആയിരുന്നു. ചാക്കോച്ചന് ഒപ്പമുള്ള ഫൈറ്റ്. അദ്ദേഹത്തെ അറിയാമല്ലോ, മുത്തു പോലത്തെ മനുഷ്യനാണ്. ആ വ്യക്തിയെ ചവിട്ടുന്നതൊന്നും എനിക്ക് ചിന്തിക്കാന്‍ പോലും കഴിയുന്ന കാര്യം ആയിരുന്നില്ല. “നീ ധൈര്യമായിട്ടോ ചെയ്തോടാ…ഞാന്‍ ഇപ്പൊ ബാഡ്മിന്റണ്‍ ഒക്കെ കളിക്കുന്നുണ്ട്, നല്ല ഫിറ്റാണ്, നീ ധൈര്യമായി ചെയ്തോ” എന്നൊക്കെ പറഞ്ഞ് ചാക്കോച്ചന്‍ ആശ്വസിപ്പിച്ചെങ്കിലും എനിക്ക് നല്ല ബുദ്ധിമുട്ടായിരുന്നു.

“”അതുപോലെ അഭിറാം പൊതുവാള്‍, ഹരി തുടങ്ങിയവരൊക്കെ എനിക്കൊപ്പം ആ രംഗത്ത് ഉണ്ടായിരുന്നു. ഒട്ടും പ്രൊഫഷനല്‍ അല്ല എന്ന് അറിയാമായിരുന്നിട്ടും ആ രംഗം കഴിഞ്ഞ ശേഷം എല്ലാവരെയും വളരെ അധികം ക്ഷമാപണത്തോടെ എന്തോ തെറ്റു ചെയ്ത മട്ടിലാണ് ഞാന്‍ സമീച്ചത്”” എന്ന് ഒരു അഭിമുഖത്തിനിടെ ഷറഫുദ്ദീന്‍ വ്യക്തമാക്കി. കൂടാതെ സത്യം പറഞ്ഞാല്‍ ചാക്കോച്ചന്‍ മനസ്സുകൊണ്ട് തന്ന ഒരു സ്പേസിലും ആത്മവിശ്വാസത്തിലുമാണ് പല രംഗങ്ങളും പൂര്‍ത്തിയാക്കിയതെന്നും ഷറഫുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

IPL 2025: ഏകദിന സ്റ്റൈൽ ഇന്നിംഗ്സ് ആണെങ്കിൽ എന്താ, തകർപ്പൻ നേട്ടം സ്വന്തമാക്കി കോഹ്‌ലി; ഇനി ആ റെക്കോഡും കിങിന്

ഓപ്പറേഷൻ ഡി ഹണ്ട്: ഇന്നലെ രജിസ്റ്റർ ചെയ്തത് 120 കേസുകൾ;ലഹരി വേട്ട തുടരുന്നു

പുറകിൽ ആരാണെന്ന് ശ്രദ്ധിക്കാതെ ആത്മവിശ്വാസം കാണിച്ചാൽ ഇങ്ങനെ ഇരിക്കും, വീണ്ടും ഞെട്ടിച്ച് ധോണി; ഇത്തവണ പണി കിട്ടിയത് ഫിൽ സാൾട്ടിന്

'എമ്പുരാനിലെ ബിജെപി വിരുദ്ധ ഉള്ളടക്കത്തിൽ പ്രതികരിച്ചില്ല, സെൻസർ ബോർഡിലെ ആർഎസ്എസ് നോമിനികൾക്ക് വീഴ്ചപ്പറ്റിയെന്ന് ബിജെപി കോർ കമ്മിറ്റിയിൽ വിമർശനം

ഗാസയിലേക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഇസ്രായേൽ സുപ്രീം കോടതി

മോദികാലത്ത് വെട്ടിയ 'രാജ്യദ്രോഹത്തിന്' ശേഷം ഇതാ സുപ്രീം കോടതിയുടെ ഒരു അഭിപ്രായസ്വാതന്ത്ര്യ ക്ലാസ്!

ജസ്റ്റിസ് യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി; വിജ്ഞാപനം പുറത്തിറക്കി

തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം കൂട്ടി; പ്രതിദിന വേതന നിരക്ക് 369 രൂപ ആയി വർധിപ്പിച്ചു

IPL 2025: സഞ്ജുവും സൂര്യകുമാറും അല്ല, ഏറ്റവും മികച്ച ടി 20 താരം അവനാണ്: ഹർഭജൻ സിങ്

ഇനി പട്ടാളത്തിൽ ! എത്തുക 3000ത്തോളം ഫോഴ്സ് ഗൂർഖകൾ..