അവര്‍ക്ക് അഭിമാനം തോന്നുന്ന രീതിയിലാണ് ഞാന്‍ എ്‌ന്റെ മക്കളെ വളര്‍ത്തിയിരിക്കുന്നത്: വികാരഭരിതനായി ഷാരൂഖ് ഖാന്‍

അന്തരിച്ച തന്റെ മാതാപിതാക്കളെ കുറിച്ച് വികാരഭരിതനായി ഷാരൂഖ് ഖാന്‍. എന്റെ അച്ഛനും അമ്മയും , ഞാന്‍ നേടിയ വിജയത്തില്‍ ഇന്ന് വളരെ അഭിമാനിക്കുന്നുണ്ടാകും.. അവര്‍ എനിക്ക് ചൂണ്ടിക്കാണിച്ചുതന്ന വഴിയില്‍ തന്നെ എന്റെ മൂന്നുമക്കളെയും ഞാന്‍ വളര്‍ത്തി.

അതില്‍ എന്റെ മാതാപിതാക്കള്‍ക്ക് പൂര്‍ണ്ണ അഭിമാന മുണ്ടാകുമെന്നത് തീര്‍ച്ചയാണ് 41-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തക മേളയിലെ ബാള്‍റൂമില്‍ പതിനായിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി ഷാറൂഖ് ഖാന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നടന്റെ ജീവിതത്തില്‍ വലിയ വിവാദങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ടായിരുന്നു. ഡ്രഗ്‌സ് ഓണ്‍ ക്രൂയിസ് കേസില്‍ മകന്‍ ആര്യനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും തെളിവുകളുടെ അഭാവത്തില്‍ പിന്നീട് വിട്ടയച്ചു.

57-ാം വയസ്സില്‍ സിനിമയില്‍ സജീവമായി നില്‍ക്കാനും 18 മണിക്കൂര്‍ ജോലി ചെയ്യാന്‍ ആവേശം നല്‍കുന്നതും പ്രേക്ഷകര്‍ നല്‍കുന്ന സ്നേഹത്തിന്റെ കരുത്തില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.

Read more

ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയും ഷാരൂഖ് ഖാനൊപ്പം വേദിയിലെത്തി. സിനിമാ മേഖലയില്‍ സൗണ്ട് എന്‍ജിനീയറിങ് രംഗത്ത് മികച്ച സംഭാവനകള്‍ അര്‍പ്പിച്ച റസൂല്‍ പൂക്കുട്ടിയെ ഷാര്‍ജ ബുക്ക് അതോറിറ്റി അവാര്‍ഡ് നല്‍കി ആദരിച്ചു.