'അംബാനി' കല്ല്യാണത്തിനിടെ ജയ് ശ്രീറാം വിളിച്ച് ഷാരൂഖ് ഖാൻ; ചർച്ചയായി വീഡിയോ

മുകേഷ് അംബാനിയുടെ മകൻ അനിൽ അംബാനിയുടെ മൂന്ന് ദിവസം നീണ്ടും നിൽക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ വിവിധ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാര്‍, ബില്‍ഗേറ്റ്‌സ്, മാര്‍ക് സക്കര്‍ബര്‍ഗ്, ഇവാങ്ക ട്രംപ്, പോപ് ഗായിക റിഹാന തുടങ്ങീ നിരവധി സെലിബ്രറ്റികളാണ് എത്തിച്ചേർന്നിരിക്കുന്നത്.

കൂടാതെ ഷാരൂഖ് ഖാൻ, ആമിർ ഖാൻ, സൽമാൻ ഖാൻ, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, കിയാര അദ്വാനി, സെയ്ഫ് അലി ഖാന്‍, കരീന കപൂര്‍ ഖാന്‍, മാധുരി ദീക്ഷിത്, വരുണ്‍ ധവാന്‍, അനില്‍ കപൂര്‍, സാറാ അലി ഖാന്‍, ഇബ്രാഹിം അലി ഖാന്‍, അനന്യ പാണ്ഡേ, ആദിത്യ റോയ് കപൂര്‍ തുടങ്ങീ നിരവധി താരങ്ങളാണ് ബോളിവുഡിൽ നിന്നും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്.

ഇപ്പോഴിതാ അംബാനി കല്ല്യാണത്തിന്റെ ആഘോഷപരിപാടികൾക്കിടെ ജയ് ശ്രീ റാം വിളിക്കുന്ന ഷാരൂഖ് ഖാന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. ഡാൻസ് ചെയ്യുന്നതിന് മുൻപെ ജയ് ശ്രീറാം എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ഷാരൂഖ് വേദിയെ കയ്യിലെടുത്തത്. താരത്തിനെതിരെ നിരവധി വിമർശനങ്ങളും ഉയർന്നുവരുന്നുണ്ട്.

“ജയ് ശ്രീറാം, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. നിങ്ങള്‍ നൃത്തപരിപാടികള്‍ കണ്ടു. സഹോദരന്മാരും സഹോദരിമാരും നൃത്തം ചെയ്തു. അമ്മാവന്മാരും അമ്മായിമാരും നൃത്തം ചെയ്തു. നായകനും നായികയും നൃത്തം ചെയ്തു. ഒത്തുചേരലിന്റെ ഈ നിമിഷം പ്രാര്‍ത്ഥനയില്ലാതെ തുടരാനാകില്ല” എന്നാണ് ഷാരൂഖ് പറഞ്ഞത്.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം