അതുകൂടി സംഭവിച്ചാൽ ഞാൻ എന്റെ അഭിനയ ജീവിതം അവസാനിപ്പിക്കും: ഷാരൂഖ് ഖാൻ

സിനിമയിൽ സമാനതകളില്ലാത്ത കരിയർ ആണ് ഷാരൂഖ് ഖാന്റെത്. മികച്ച സിനിമകൾ ചെയ്യുന്നതിലൂടെ വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന സ്റ്റാർ ആയും ഷാരൂഖ് എന്നേ വളർന്നു കഴിഞ്ഞു.

ഇപ്പോഴിതാ തന്റെ ഏറ്റവും വലിയ സ്വപ്നത്തെ കുറിച്ച് സംസാരിക്കുകയാണ് ഷാരൂഖ് ഖാൻ. തനിക്ക് ഇനി ഒരു മുപ്പത്തിയഞ്ച് വർഷം കൂടി ബാക്കിയുണ്ടെന്നും അതിനുള്ളിൽ ലോകം അറിയുന്ന ഒരു സിനിമ ചെയ്യണമെന്നും ഷാരൂഖ് ഖാൻ പറയുന്നു.

നേരത്തെ ഡാനി ബോയൽ സംവിധാനം ചെയ്ത ‘സ്ലംഡോഗ് മില്യണയർ’ എന്ന ചിത്രത്തിൽ തനിക്ക് അവസരം ലഭിച്ചിരുന്നുവെന്നും എന്നാൽ വളരെ ചെറിയ വേഷമായതിനാൽ അത് നിരസിക്കേണ്ടിവന്നുവെന്നുമാണ് ഷാരൂഖ് പറയുന്നത്.

“എനിക്ക് എൻ്റെ കരിയർ അവസാനിപ്പിക്കണം, ആ അവസാനം വളരെ അകലെയാണെങ്കിലും, എനിക്ക് 35 വർഷം കൂടി ഇനി ബാക്കിയുണ്ട്. ലോകം മുഴുവൻ ഇഷ്ടപ്പെടുന്ന ഒരു സിനിമയുടെ ഭാഗമാകണം. പിന്നെ ഇത്രയും വലിയ വേദിയിൽ ആരും എന്നോട് ചോദിക്കരുത്.

എന്തുകൊണ്ട് ഞാൻ ലോകമെമ്പാടും അറിയപ്പെടുന്ന ഒരു സിനിമ ചെയ്തില്ല എന്ന്, കാരണം ആ സിനിമ എന്നെ മറികടക്കുന്നതാകണം. അതാണ് എൻ്റെ സ്വപ്നം.” ദുബായിയിൽ നടന്ന വേൾഡ് ഗവൺമെന്റ് സമ്മിറ്റിൽ വെച്ചാണ് ഷാരൂഖ് തന്റെ സ്വപ്നാടത്തെ പറ്റി സംസാരിച്ചത്.

Latest Stories

ഇന്ത്യ നിര്‍ബന്ധിതമായ ഒരു റിഫോര്‍മേഷനിലേക്ക്, അജിത് അഗാര്‍ക്കറിനും സംഘത്തിനും കാര്യങ്ങള്‍ എളുപ്പമാകില്ല

ക്രിക്കറ്റ് അല്ല ആ ഇന്ത്യൻ താരത്തിന് പറ്റുന്നത് സ്റ്റാൻഡ്-അപ്പ് കോമഡി, ആ മേഖലയിൽ അവന് നല്ല ഭാവി; കളിയാക്കലുമായി സൈമൺ കാറ്റിച്ച്

പുതുവര്‍ഷത്തലേന്ന് റോഡിലെ തര്‍ക്കം; അടിയേറ്റ് വീണയാള്‍ ചികിത്സയിലിരിക്കെ മരിച്ചു

സാധാരണ ചെയ്യാന്‍ പറ്റുന്നതിലും അപ്പുറം, നിങ്ങള്‍ ശരിക്കും മനുഷ്യന്‍ തന്നെയാണോ പാറ്റി!

"പെനാൽറ്റി പാഴാക്കിയതിൽ സങ്കടപ്പെട്ട് ഇരിക്കുകയല്ല, മറിച്ച് വാശിയോടെ കളിക്കുകയാണ് വേണ്ടത്"; റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ വൈറൽ

രഞ്ജിനിയെ രാജേഷ് കൊലപ്പെടുത്തിയത് അതിക്രൂരമായി; സുഹൃത്തിനെ രക്ഷിക്കാൻ വേണ്ടി ചെയ്യ്ത അരുകൊല

ആരെങ്കിലും പുകഴ്ത്തിയാല്‍ മുഖ്യമന്ത്രിയാകില്ല; രമേശ് ചെന്നിത്തലയെ പരിഹസിച്ച് കെ മുരളീധരന്‍

ആന പ്രതിരോധ മതില്‍ നിര്‍മ്മാണത്തിലെ മെല്ലെപ്പോക്ക് അനുവദിക്കില്ല; ആറളം ഫാമിംഗ് കോര്‍പ്പറേഷന്‍ തൊഴിലാളികളുടെ ശമ്പള കുടിശ്ശിക തീര്‍പ്പാക്കും; ഉറപ്പുമായി മുഖ്യമന്ത്രി

ലോക ഒന്നാം നമ്പർ ചെസ്സ് താരം മാഗ്നസ് കാൾസണും എല്ല മലോണും ഓസ്ലോയിൽ വിവാഹിതരായി

പുലര്‍ച്ചെ 3.33ന് റെക്കോര്‍ഡിങ്, ഇതിന് ക്രിയേറ്റിവിറ്റി എന്ന് പറയുന്നതിന്റെ യുക്തി മനസിലായിട്ടില്ല..; എആര്‍ റഹ്‌മാനെ വിമര്‍ശിച്ച് ഗായകന്‍