ഓസ്‌കര്‍ നേട്ടത്തിന്റെ തിളക്കത്തിലാണ് രാജ്യം. അക്കാദമി പുരസ്‌കാരങ്ങളില്‍ വിജയം കരസ്ഥമാക്കിയ ‘ദ എലിഫന്റ് വിസ്പറേഴ്‌സ്’, ‘ആര്‍ആര്‍ആര്‍’ ടീമുകളെ അഭിനന്ദിച്ച്, ഈ വിജയത്തില്‍ താന്‍ എത്രമാത്രം സന്തോഷവാനാണെന്ന് നടന്‍ പറഞ്ഞു. ട്വിറ്ററിലൂടേയാണ് ഷാരൂഖ് ഇരുകൂട്ടരേയും അഭിനന്ദനം അറിയിച്ചത്.
‘എലിഫന്റ് വിസ്പററേഴ്‌സിനായി പ്രവര്‍ത്തിച്ച ഗുനീത് മോംഗ, കാര്‍ത്തികി ഗോല്‍സാല്‍വസ് എന്നിവര്‍ക്ക് സ്‌നേഹാലിംഗനം. ഒപ്പം എംഎം കീരവാണി, ചന്ദ്രബോസ്, എസ് എസ് രാജമൗലി, രാം ചരണണ്‍, ജൂനിയര്‍ എന്‍ടിആര്‍.. നിങ്ങള്‍ ഓസ്‌കറിലേയ്ക്ക് വഴി കാണിച്ചുതന്നതിന് നന്ദി. രണ്ട് ഓസ്‌കറുകളും വലിയ പ്രചോദനമാണ്,’ ഷാരൂഖ് ട്വീറ്റ് ചെയ്തു.
ലോസ് ഏഞ്ചലസിലെ ഡോള്‍ബി തിയേറ്ററില്‍ നടന്ന 95-ാമത് ഓസ്‌കര്‍ പുരസ്‌കാര വേളയില്‍ മികച്ച ഗാനത്തിനുള്ള പുരസ്‌കാരമാണ് ”നാട്ടു നാട്ടു”വിന് ലഭിച്ചത്. മികച്ച ഡോക്യുമെന്ററിയായി ദ എലിഫന്റ് വിസ്പറേഴ്‌സ് തെരഞ്ഞെടുക്കപ്പെട്ടു.
പൂര്‍ണ്ണമായും ഇന്ത്യന്‍ പ്രൊഡക്ഷനിലെത്തുന്ന സിനിമ ഓസ്‌കര്‍ നേടുന്ന ചരിത്ര നിമിഷത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്.