പത്താന്‍ ഇപ്പോള്‍ തന്നെ ദുരന്തം, വിരമിക്കെന്ന് ആരാധകന്‍; വായടപ്പിക്കുന്ന മറുപടിയുമായി ഷാരൂഖ്

പത്താന്‍ സിനിമയ്ക്ക് മുന്നോടിയായുള്ള ട്വിറ്റര്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് ബോളിവുഡ് സൂപ്പര്‍ താരം ഷാരുഖ് ഖാന്‍. നടന്റെ പുതിയ ചിത്രം പത്താന്‍ ഇതിനകം തന്നെ തകര്‍ന്നുവെന്നും സിനിമയില്‍ നിന്നും വിരമിക്ക് എന്നുമായിരുന്നു ഒരു വിമര്‍ശകന്റെ കമന്റ്. ഇതിന് നടന്റെ മറുപടി ”കുട്ടീ, ഇങ്ങനെയല്ല മുതിര്‍ന്നവരോട് സംസാരിക്കേണ്ടതെന്നായിരുന്നു.

പത്താന്‍ കാണുന്നതിന്റെ ഉദ്ദേശ്യലക്ഷ്യം എന്താണെന്നായിരുന്നു ് മറ്റൊരാളുടെ ചോദ്യം. ”ദൈവമേ, മനുഷ്യര്‍ വളരെ ആഴമുള്ളവരാണ്. ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണ്? ക്ഷമിക്കണം. ഞാന്‍ അതുപോലെ അത്തരത്തില്‍ ആഴത്തില്‍ ചിന്തിക്കുന്ന ഒരാളല്ല”, എന്നാണ് ഷാരുഖ് ഖാന്റെ മറുപടി.


താങ്കളുടെ കുടുംബവേരുകള്‍ കശ്മീരിലല്ലേ? പിന്നെ എന്തിനാണ് പേരിനു പുറകില്‍ ഖാന്‍ എന്ന് ചേര്‍ക്കുന്നതെന്നായിരുന്നു ഒരാളുടെ സംശയം. അതിനും എസ്ആര്‍കെ ശൈലിയില്‍ മറുപടിയെത്തി ”ഈ ലോകമാണ് എന്റെ കുടുംബം. കുടുംബപ്പേരുകള്‍ വച്ചല്ല ഒരാള്‍ തന്റെ പേരിലൂടെ പ്രശസ്തനാകുന്നത്. അയാള്‍ അത് കണ്ടെത്തുന്നത് കഠിനാദ്ധ്വാനത്തിലൂടെയാണ്”.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരുഖ് ഖാന്‍ ചിത്രം എന്നതാണ് പത്താന് പ്രതീക്ഷ നല്‍കുന്നത്. സിദ്ധാര്‍ഥ് ആനന്ദാണ് പത്താന്‍ സംവിധാനം ചെയ്യുന്നത്. ദീപിക പദുക്കോണ്‍ നായികയായും ജോണ്‍ ഏബ്രഹാം വില്ലനായതും ചിത്രത്തില്‍ വേഷമിടുന്നു. ജനുവരി 25 ന് പത്താന്‍ റിലീസ് ചെയ്യും.

Latest Stories

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ