കുട്ടികളെ നന്നായി വളര്‍ത്തേണ്ടത് മാതാപിതാക്കളാണ്, എന്റെ മക്കളെ നോക്കൂ; ആര്യന്‍ ഖാന്‍ വിഷയത്തില്‍ ശത്രുഘ്‌നന്‍ സിന്‍ഹ

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ മയക്കുമരുന്നു കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ശത്രുഘ്നന്‍ സിന്‍ഹ. രാജ്യത്ത് നടക്കുന്ന യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനോ അല്ലെങ്കില്‍ ഷാരൂഖ് ഖാനോടുള്ള വൈരാഗ്യം തീര്‍ക്കനോ ആയിരിക്കും അറസ്റ്റ് ചെയ്തതെന്ന് ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു.

വെല്ലുവിളി ആണെങ്കിലും അല്ലെങ്കിലും സ്വന്തം കുട്ടികളെ നേര്‍വഴിയില്‍ നയിക്കേണ്ടതിന്റെ ഉത്തരവാദിത്തം മാതാപിതാക്കള്‍ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞാന്‍ ചെയ്യുന്നതേ ഞാന്‍ അവരെ പഠിപ്പിക്കാറുള്ളൂ. ഞാന്‍ പുകയില വിരുദ്ധ കാമ്പയിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്.

അതുകൊണ്ടു തന്നെ പുകയില, മയക്കുമരുന്നു തുടങ്ങിയവ ഉപയോഗിക്കുന്നതിനെ എതിര്‍ത്തുകൊണ്ടേയിരിക്കും. എന്റെ മക്കളായ സൊണാക്ഷി, ലവ്, കുശ് എന്നിവരൊന്നും ഇതൊന്നും ഉപയോഗിക്കില്ല. അവരെ അത്ര നന്നായാണ് വളര്‍ത്തിയത്. എനിക്കവരെക്കുറിച്ച് അഭിമാനമുണ്ട്. ലഹരിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവര്‍ ഉള്‍പ്പെടുന്നത് ഞാന്‍ ഒരിക്കലും കണ്ടിട്ടോ കേട്ടിട്ടോ ഇല്ല.

ഷാരൂഖ് ഖാന്റെ മകനാണെന്ന് കരുതി ആര്യനോട് ക്ഷമിക്കണമെന്ന് പറയുന്നതില്‍ അര്‍ഥമില്ല. എന്നാല്‍ അയാളെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ആര്‍ക്കും അധികാരവുമില്ല. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ നീതി ലഭിക്കട്ടെ- ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു.

Latest Stories

രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്; ജാർഖണ്ഡിലും മഹാരാഷ്ട്രയിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ഓസ്‌ട്രേലിയ ആഘോഷിക്കുകയാണ്; ഓസീസ് മാധ്യമങ്ങളില്‍ ഫുള്‍ പേജ് വാര്‍ത്തകള്‍ നിറയുകയാണ്!

പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന്; പരസ്യപ്രചാരണം വൈകിട്ട് ആറിന് അവസാനിക്കും; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി കളക്ടര്‍

ബോർഡർ ഗവാസ്‌ക്കർ ട്രോഫി: ഇന്ത്യ ഇറങ്ങുന്നത് രോഹിത് ഇല്ലാതെ, ടീമിനെ നയിക്കാൻ ബുംറ

'മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു' കൊച്ചി വിട്ട് പോകുന്നതായി നടൻ ബാല

കേരളത്തിലെ കോളജുകളില്‍ ഇന്ന് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍