രാവിലെ നസീര്‍ സാറിന്റെ അമ്മ, ഉച്ചയ്ക്ക് ഭാര്യ,തിരക്ക് കൂട്ടി അഭിനയിക്കണം, ഇന്ന് അങ്ങനെയല്ലല്ലോ: ഷീല

പണ്ട് കാലത്ത് ഒരു ദിവസം നാല് സിനിമയില്‍ വരെ അഭിനയിച്ചിട്ടുണ്ടെന്ന് നടി ഷീല. എന്നാല്‍ കാലാനുസൃതമായി ഇന്ന് ഒരുപാട് മാറ്റം സിനിമയില്‍ സംഭവിച്ചിട്ടുണ്ട്. സമാധാനമായി ഒരു കഥാപാത്രത്തിന് വേണ്ടി തന്നെ തിരക്കു കൂട്ടാതെ അഭിനയിക്കാന്‍ സാധിക്കുമെന്നും അവര്‍ ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

മുമ്പ് ഒരു ദിവസം നാല് പടത്തിലൊക്കെ അഭിനയിക്കുമായിരുന്നു. ഇപ്പോള്‍ ഒരു മാസത്തില്‍ ഒരു പടം അഭിനയിച്ചാല്‍ മതി. അതുകൊണ്ടുതന്നെ ആ കഥാപാത്രത്തെ ഉള്‍ക്കൊള്ളാനും സമാധാനമായി ആ കഥാപാത്രം ചെയ്യാനും കഴിയുന്നു. അന്ന് വിജയവാഹിനി, എവിഎം സ്റ്റുഡിയോ അവിടെയായിരുന്നു എല്ലാ ചിത്രീകരണവും. ഒരോ ഫ്‌ലോറിന്റെ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളു, നടി വിശദമാക്കി.

ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ ഒരു കോള്‍ ഷീറ്റാണ്. അതൊരു പത്ത് ദിവസം ചെയ്യുമ്പോള്‍ ഒരു പടം തീരും. കാലത്ത് ഏഴ് മണി മുതല്‍ ഒരു മണി വരെയാണ് മറ്റൊരു കോള്‍ ഷീറ്റ്. അത് ഒരു 10-15 ദിവസത്തിനുള്ളില്‍ പടം തീരും. രണ്ട് മുതല്‍ അഞ്ച് വരെ മറ്റൊന്നുണ്ട്.

Read more

രാവിലെ നസീര്‍ സാറിന്റെ അമ്മായായാണ് അഭിനയിക്കുന്നതെങ്കില്‍ ഉച്ചയ്ക്ക് ഭാര്യയായായിരിക്കും. അതുകഴിഞ്ഞ് അദ്ദേഹത്തിന്റെ കാമുകിയായായിരിക്കും. ഇങ്ങനെ മാറി മാറിയണ് ഒരു ദിവസം അഭിനയിക്കുന്നത്. അവര്‍ കൂട്ടിച്ചേര്‍ത്തു.