ആയിരം ആണുങ്ങളുണ്ടെങ്കിലും ഒരു സ്ത്രീയില്ലാതെ കുടുംബമാവില്ല, മോഹന്‍ലാലും മമ്മൂട്ടിയും പേരെടുത്തത് വര്‍ഷങ്ങള്‍ കൊണ്ട്: ഷീല

നടി ഷീല ഇന്ത്യന്‍ എക്‌സ്പ്രസുമായി നടത്തിയ അഭിമുഖം വൈറലാകുകയാണ്. തന്റെ കരിയറിലെയും സിനിമാരംഗത്തെ പൊതു പ്രവണതകളെക്കുറിച്ചും ഒക്കെ അവര്‍ ഈ അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ നടിമാരുടെ കരിയര്‍ ഗ്രാഫിനെക്കുറിച്ചുള്ള ഷീലയുടെ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. വിവാഹവും പ്രസവവും സ്ത്രീകളുടെ ജീവിതത്തില്‍ സംഭവിക്കേണ്ടതാണെന്നും കരിയറിനപ്പുറം കുടുംബത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും ഷീല അഭിപ്രായപ്പെട്ടു.

‘മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം എത്രയോ കൊല്ലങ്ങള്‍ കൊണ്ടാണ് ഈ പേരെടുത്തത്. അവര്‍ക്ക് ശേഷം എത്ര നടികള്‍ വന്നു. അവരെല്ലാം ബ്രേക്കെടുത്തു. കാരണം പെണ്ണെന്നാല്‍ കല്യാണം കഴിക്കണം. ആ സമയത്ത് പ്രസവിക്കണം. അല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവും. ഫിസിക്കലായി പെണ്ണുങ്ങള്‍ക്കും ആണുങ്ങള്‍ക്കും വ്യത്യാസമുണ്ട്. കൊച്ചിനെ നോക്കണം’

‘പാല് കൊടുക്കണം. കൊച്ചിനെ ഇട്ട് ഓടി വരാനൊക്കുമോ. ഈ ചുമതലകളൊന്നും ആണുങ്ങള്‍ക്കില്ല. അവര്‍ ഒരുപാട് കാലം കഷ്ടപ്പെട്ട് ഉണ്ടാക്കി വെച്ചതിനാലാണ് ഇന്നും സൂപ്പര്‍ സ്റ്റാറുകളായി നില്‍ക്കുന്നത്. അവരുടെ ഭാ?ഗ്യം കൊണ്ട് മാത്രമല്ല. ഭാ?ഗ്യം കൊണ്ട് ഒരു പടം ഓടും’ഷീല പറഞ്ഞു.

‘പെണ്ണാണ് നടി. അവര്‍ക്ക് ഒരുപാട് ചുമതലകളുണ്ട്. ഞാന്‍ തന്നെ സിനിമയില്‍ നിന്ന് പോയത് കൊച്ചിനെ നോക്കണമെന്നത് കൊണ്ടാണ്. സ്‌കൂളില്‍ നിന്ന് അടി വന്നപ്പോള്‍ ഉടനെ ഷൂട്ടിം?ഗ് സ്‌പോട്ടില്‍ നിന്നും ഓടിപ്പോയി. അതേസമയം ഭര്‍ത്താവാണെങ്കില്‍ ഭാര്യയുണ്ടല്ലോ നോക്കിക്കോളും എന്ന് വിചാരിക്കും. അതാണ് വ്യത്യാസം.

Read more

‘അഭിനയത്തേക്കാള്‍ കുടുംബമാണ് വലുത്. ആയിരം ആണുങ്ങളുണ്ടെങ്കിലും ഒരു സ്ത്രീയില്ലാതെ കുടുംബമാവില്ല. കുറേ ആണുങ്ങളുള്ള വീട് ഒരു കുടുംബമാവണമെങ്കില്‍ സ്ത്രീ വേണം. പിള്ളേരെ പിന്നെ എന്തിനാണുണ്ടാക്കുന്നത്, അഭിനയിച്ചോണ്ടിരുന്നാല്‍ മതിയല്ലോ. അവര്‍ കൂട്ടിച്ചേര്‍ത്തു.