നമ്മുടെ ശരീരം പുഴു കുത്തി എന്തിനാണ് കിടക്കുന്നത്, അതോടുകൂടി തീര്‍ന്ന് , എന്റെ ചാരം ഭാരതപ്പുഴയില്‍ ഒഴുക്കണം: ഷീല

അടുത്തിടെ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗിന് നടി ഷീല നല്‍കിയ അഭിമുഖം വൈറലാകുകയാണ്. തന്റെ സിനിമാ ജീവിതത്തെ കുറിച്ചും, വ്യക്തി ജീവിതത്തെ കുറിച്ചുമാണ് ഷീല ഈ അഭിമുഖത്തില്‍ തുറന്നു സംസാരിച്ചിരിക്കുന്നത്.

ഹിന്ദു സംസ്‌കാരത്തില്‍ തനിക്ക് ഇഷ്ടപ്പെട്ട ഒരു കാര്യമുണ്ടെന്നും, അത് തന്റെ മരണസമയത്ത് ചെയ്യണമെന്നുമാണ് ഷീല പറയുന്നത്. മറ്റൊന്നുമല്ല, മരണാനന്തരചടങ്ങുകളെ കുറിച്ചായിരുന്നു ഷീലയുടെ തുറന്നു പറച്ചില്‍.

മരിച്ചുകഴിഞ്ഞാല്‍ തന്റെ ശരീരം കുഴിച്ചിടാതെ കത്തിച്ചുകളയണമെന്നാണ് ഷീല പറയുന്നത്. പുഴു കുത്തി കിടക്കുന്നതിനേക്കാള്‍ തന്റെ ചാരം ഭാരതപ്പുഴയില്‍ ഒഴിക്കുന്നത് കാണാനാണ് ആഗ്രഹമെന്നും ഷീല പറഞ്ഞു. ഹിന്ദു സംസ്‌കാരത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ഇതാണെന്നും, ഹിന്ദുക്കള്‍ പോയതിനേക്കാള്‍ കൂടുതല്‍ താന്‍ ക്ഷേത്രങ്ങളില്‍ പോയിട്ടുണ്ടെന്നും ഷീല പറയുന്നു.

‘ഹിന്ദു സംസ്‌കാരത്തിലെ ഏറ്റവും നല്ല കാര്യമാണിത്. നമ്മുടെ ശരീരം പുഴു കുത്തി എന്തിനാണ് കിടക്കുന്നത്. അതോടുകൂടി തീര്‍ന്ന്. പിന്നീട് എല്ലാ വര്‍ഷവും നമ്മളെ ഇഷ്ടപ്പെടുന്നവര്‍ എത്തി കല്ലറയില്‍ പൂവ് വെക്കുകയും മെഴുകുതിരി കത്തിക്കുകയും ചെയ്യും. അവര്‍ അതു ചെയ്യും എന്നതില്‍ എന്താണ് ഇത്ര ഉറപ്പ്.

Read more

അതിലും നല്ലത് എന്നെ ഞാനാക്കിയ ഈ കേരളത്തിലേക്ക് എന്റെ ചാമ്പല്‍ ഒഴുക്കിക്കളയണം. എന്നെ കത്തിച്ചുകളയണം എന്നത് എനിക്ക് നിര്‍ബന്ധമാണ്’, ഷീല പറയുന്നു.