കുറിപ്പിലെ നായിക ശോഭിതയുമായുള്ള ഇന്ത്യഗ്ലിറ്റ്‌സിന്റെ അഭിമുഖം വളരെ പെട്ടെന്നാണ് ചര്‍ച്ചയായത്. അവതാരകന്റെ ക്ലീഷേ ചോദ്യങ്ങള്‍ക്ക് കുറിക്ക് മറുപടി നല്‍കിയ ശോഭിതയെ പ്രശംസിക്കുകയാണ് എല്ലാവരും. ഇപ്പോഴിതാ ഈ സാഹചര്യത്തില്‍ സമാനരീതിയിലുള്ള ഒരു പഴയ അഭിമുഖം സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ജെബി ജംഗ്ഷനില്‍ അവതാരകന്‍ ഷീലയോട് ചോദിക്കുകയാണ് പ്രേം നസീറും ആയുള്ള ബന്ധത്തെ കുറിച്ച് ചോദിക്കുന്നതാണ ഇത്്. വളരെ അനവസരോചിതവും അരോചകവുമായ രീതിയില്‍. ഷീലയുടെ മുഖം ഡിസ്റ്റര്‍ബ്ഡ് ആവുകയും , അവര്‍ അവരുടെ മര്യാദ കൊണ്ട് ഉടനെ ഒന്ന് ചിരിച്ചിട്ട് ‘ NO COMMENTS ‘ എന്ന് ഉത്തരം കൊടുക്കുകയും ചെയ്തു. േ
ഷീലാമ്മ എന്നെ നിരാശപ്പെടുത്തുന്നു , എന്റെ ഷോയില്‍ വന്നാല്‍ ചോദ്യത്തിന് ഉത്തരം പറഞ്ഞിട്ടേ പോകാവൂ , പറഞ്ഞില്ലെങ്കില്‍ അതില്‍ എന്തോ ഉണ്ടല്ലോ എന്നിങ്ങനെ അങ്ങേയറ്റം തരം താഴ്ന്ന നിലയില്‍ അഹംഭാവത്തില്‍ മലയാളത്തിലെ ഏറ്റവും സീനിയര്‍ ആയ ഒരു കലാകാരിയെ വിളിച്ചിരുത്തി അപമാനിക്കുകയാണ് ചെയ്തതതെന്നും ജിനു എന്ന യുവാവ് പങ്കിട്ട പോസ്റ്റില്‍ പറയുന്നുണ്ട്. ഇപ്പോഴിതാ ഷീലയുടെ അഭിമുഖം ആണ് വൈറലായി മാറുന്നത്. അവതാരകന്റെ ചോദ്യങ്ങളും ഷീലയുടെ മറുപടിയും വിശദമായി വായിക്കാം.
നസീര്‍ സാറുമായി പിണങ്ങി. മൂന്നു വര്‍ഷത്തോളം സിനിമയില്‍ അഭിനയിച്ചില്ല. അതിനു ശേഷം ആണ് തുമ്പോലാര്‍ച്ചയില്‍ നായിക ഷീലയും നസീര്‍ നായകനും ആകുന്നത്. ഷീല അതിനു ഒരു കണ്ടീഷന്‍ വച്ചു. എനിക്ക് നസീര്‍ സാറിന്റെ ഒപ്പം അഭിനയിക്കുന്നതില്‍ വിഷമം ഒന്നും ഇല്ല. പക്ഷേ പ്രതിഫലം എനിക്ക് നായകനെക്കാളും കൂടുതല്‍ വേണം. ഒരു അയ്യായിരം രൂപ എങ്കിലും കൂടുതല്‍ ആയിരിക്കണം. നിര്‍മ്മാതാവ് സമ്മതിച്ചു. ഷീലാമ്മ വന്നു എല്ലാ വികാര തീഷ്ണതയോടെയും അഭിനയിച്ചു. എന്ന് അവതാരകന്‍ പറയുമ്പോള്‍ ഇത് അറിഞ്ഞിട്ട് നിങ്ങള്‍ക്ക് എന്താണ് വേണ്ടത് എന്ന് ഷീല മുഖം കടുപ്പിച്ചു തന്നെ ചോദിക്കുന്നു. എന്നാല്‍ താന്‍ മഹാനടിയെ അനാവരണം ചെയ്യുക മാത്രമാണ് ചെയ്തത് എന്നും അവതാരകന്‍ പറയുന്നു.
മൂന്നുവര്ഷക്കാലം നസീര്‍ സാറിനോട് മുഖം വീര്‍പ്പിച്ചിരുന്നില്ലേ എന്നും അവതാരകന്‍ ഷീലാമ്മയോട് ചോദിക്കുന്നു. എന്നാല്‍ നോ കമന്റ്‌സ് എന്നാണ് ഷീല നല്‍കിയ മറുപടി. എന്നെ ഷീലാമ്മ അങ്ങ് നിരാശ പെടുത്തുകയാണല്ലോ എന്നും അവതാരകന്‍ പറയുമ്പോള്‍ വീണ്ടും വീണ്ടും നോ കമന്റ്‌സ് എന്നാണ് ഷീല നല്‍കിയ മറുപടി. എന്റെ ചോദ്യത്തിനോട് മറുപടി പറയാതെ പോയി കഴിഞ്ഞാല്‍ ദൈവം പോലും പൊറുക്കുകയില്ലെന്നും ഇന്നിവിടെ കയറും മുന്‍പേ ഇത് കുമ്ബസാരം ആണെന്ന് പറഞ്ഞിരുന്നു എന്നും അവതാരകന്‍ പറയുന്നു.
ഞാന്‍ എന്തിനു ഇവിടെ കുമ്പസാരിക്കണം. കുമ്പസരിക്കണം എങ്കില്‍ ഞാന്‍ പള്ളിയില്‍ പോയാല്‍ പോരെ. നിങ്ങള്‍ പരിശുദ്ധന്‍ ( ഫാദര്‍) ഒന്നും അല്ലല്ലോ. നിങ്ങളുടെ മുന്‍പില്‍ കുമ്പസരിക്കേണ്ട ആവശ്യം എന്താണ്. പറയാന്‍ പറ്റാത്ത കാര്യം ആണെങ്കില്‍ നോ കമന്റ്‌സ് എന്നേ ഞാന്‍ പറയൂ. ഇത്തരം ആവേശത്തോടെയുള്ള ചോദ്യങ്ങള്‍ ചോദിച്ചിട്ട് നിങ്ങളുടെ കണ്ണുകള്‍ ഒക്കെ നിറയുന്നുണ്ട് എന്നും ഷീല പറയുന്നു. എന്റെ അമ്മ മരിച്ചില്ലേ ഞാന്‍ അതൊന്നും ഓര്‍ക്കാറില്ല. എനിക്ക് അതൊന്നും ഓര്‍ക്കാന്‍ ആകില്ല. എന്നും വീഡിയോയില്‍ ഷീല പറയുന്നുണ്ട്.