സിനിമകള്‍ ഓടണമെങ്കില്‍ തിയേറ്ററില്‍ ഫുഡ് കൊണ്ടു പോകാന്‍ അനുവദിക്കണം, അല്ലെങ്കില്‍ സിനിമ ഓടില്ല: ഷീല

തിയേറ്ററില്‍ സിനിമകള്‍ ഓടണമെങ്കില്‍ അവിടെ ഭക്ഷണം കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന് നടി ഷീല. തിയേറ്ററില്‍ പുറത്തു നിന്നുള്ള ഫുഡ് അനുവദിക്കാത്തതിനാലാണ് സിനിമ ഓടാതിരിക്കുന്നത് എന്നാണ് ഷീല പറയുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഷീല സംസാരിച്ചത്. ഈ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

”തിയേറ്ററില്‍ ഫുഡ് കൊണ്ടു പോവാന്‍ പാടില്ല എന്നുള്ളത് എനിക്ക് ഭയങ്കര എതിര്‍പ്പുള്ള ഒരു കാര്യമാണ്. തിയേറ്ററില്‍ ചോറും കറിയും കൊണ്ടുപോകണ്ട. എന്തേലും ഒരു പോപ്‌കോണോ, ബിസ്‌കറ്റോ, വെള്ളമോ കൊണ്ടു പോകാന്‍ പറ്റുമെങ്കില്‍.. എന്തൊരു ബിസിനസ് മൈന്‍ഡ് ആണിത്.”

”ഒരുപാട് സിനിമകള്‍ തിയേറ്ററില്‍ ഓടാതിരിക്കാനും ആള്‍ക്കാര്‍ വരാതിരിക്കാനും ഇതാണ് കാരണം. അവരുടെ അടുത്ത് നിന്ന് തന്നെ കഴിക്കണം. അത് കഴിക്കുമ്പോ തിയേറ്ററില്‍ അഴുക്ക് ആവില്ലേ? തിയേറ്ററിനകത്ത് ഇതൊക്കെ താഴെ വീഴുന്നു, അപ്പോള്‍ എലി വരും എന്നൊക്കെ പറയുന്നു, അവരുടെ ഫുഡ് കഴിച്ചാല്‍ ഒന്നും ആവത്തില്ലേ?”

”സാന്‍വിച്ചും എല്ലാം താഴെ വീഴില്ലേ? തിയേറ്ററില്‍ എന്തെങ്കിലും കൊണ്ടുപോകാന്‍ സമ്മതിക്കണം. ഈ തിയേറ്ററുകള്‍ നിലനില്‍ക്കണമെങ്കില്‍ അവിടെ ഫുഡ് എടുത്ത് കൊണ്ടുപോകാന്‍ സമ്മതിക്കണം. അവര്‍ക്ക് അത് വലിയ ലാഭമല്ലേ. ഒരാള്‍ക്ക് അവിടെ വന്ന് ഒരു കട വയ്ക്കാം.”

”കൊക്കൊകോള വിക്കാം. അവിടെ എഴുതി കാണിക്കുന്നുണ്ട്, കൊക്കൊകോള വളരെ ചീത്തയാണെന്ന്. പക്ഷെ അതാണ് അവിടെ വച്ച് വില്‍ക്കുന്നത്. സിനിമയുടെ, തിയേറ്ററിന്റെ നിലനില്‍പ്പിന് ഫുഡ് എടുത്ത് കൊണ്ടുപോകാന്‍ സമ്മതിക്കണം. തിയേറ്ററിന് അകത്ത് ഫുഡ് കൊണ്ടു പോകണം” എന്നാണ് ഷീല പറയുന്നത്.

Latest Stories

ഇന്ത്യയുടെ റെഡ് കോറിഡോർ ആക്രമണം തുടരുന്നു: 22 മാവോയിസ്റ്റുകളും ഒരു ജവാനും കൊല്ലപ്പെട്ടു

കണ്ണൂരില്‍ ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍

കര്‍ണാടകയില്‍ സാമൂഹിക പദ്ധതികള്‍ക്ക് പണമില്ല; എംഎല്‍എമാരുടെ ശമ്പളത്തില്‍ ഇരട്ടി വര്‍ദ്ധന

യുഎസ് ഗവൺമെന്റ് വെബ്‌സൈറ്റുകളിൽ നിന്നും നയങ്ങളിൽ നിന്നും ന്യൂനപക്ഷങ്ങളെ ഒഴിവാക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്

ആശ പ്രവര്‍ത്തകരുടെ ഓണറേറിയം; കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധന അനുസരിച്ച് സംസ്ഥാനവും വര്‍ദ്ധിപ്പിക്കും; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

10,152 ഇന്ത്യക്കാർ വിദേശ ജയിലുകളിൽ കഴിയുന്നു; വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് രാജ്യസഭയിൽ

സമദൂരം അവസാനിപ്പിച്ചാല്‍ ചിലര്‍ വാഴും, ചിലര്‍ വീഴും; ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും മുന്നറിയിപ്പുമായി ഓര്‍ത്തഡോക്സ് സഭ

വിട്ടുമാറാത്ത വയറുവേദന; യൂട്യൂബ് നോക്കി സ്വയം ശസ്ത്രക്രിയ ചെയ്തു; യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

വടക്കൻ ഗാസയിൽ കരാക്രമണം ആരംഭിച്ച് ഇസ്രായേൽ

ഫോട്ടോഷൂട്ടിനിടെ കളര്‍ബോംബ് നവവധുവിന്റെ ദേഹത്ത് പതിച്ചു; പരിക്കുകളോടെ യുവതി ചികിത്സയില്‍