ഇങ്ങനൊരു വ്യത്യസ്തത കൊണ്ട് വരാന്‍ കാണിച്ച ചിന്തയ്ക്കും ധൈര്യത്തിനും കൈയടികള്‍; 'മുകുന്ദന്‍ ഉണ്ണി'യെ പ്രശംസിച്ച് ഷീലു ഏബ്രഹാം

വിനീത് ശ്രീനിവാസന്റെ ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ ചിത്രത്തെ അഭിനന്ദിച്ച് ഷീലു ഏബ്രാഹം. സിനിമയുടെ തുടക്കത്തില്‍ ‘ആരോടും നന്ദി പറയാനില്ല’ എന്ന് എഴുതി കാണിച്ചത് വ്യത്യസ്തമായ ഒരു ആശയമായി തോന്നിയെന്നും അതിന് മുകുന്ദന്‍ ഉണ്ണിയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് കൈയ്യടികള്‍ നല്‍കുന്നുവെന്നും ഷീലു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

”മുകുന്ദന്‍ ഉണ്ണി അസ്സോസ്സിയേറ്റ്‌സ്’ കണ്ടു. സിനിമയുടെ തുടക്കത്തില്‍ തന്നെ ‘ആരോടും നന്ദി പറയാനില്ല’ എന്ന് എഴുതി കാണിച്ചത് ഒരു വെറൈറ്റി ആശയമായി തോന്നി.. ഇങ്ങനെയൊരു വ്യത്യസ്തത കൊണ്ട് വരാന്‍ കാണിച്ച ചിന്തയ്ക്കും ധൈര്യത്തിനും മുകുന്ദന്‍ ഉണ്ണിയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് എന്റെ കൈയ്യടികള്‍!” എന്നാണ് ഷീലു കുറിച്ചിരിക്കുന്നത്.

അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത 2022ല്‍ നവംബര്‍ 11ന് ആയിരുന്നു റിലീസ് ചെയ്തത്. ജനുവരി 13ന് ആണ് ചിത്രം ഒ.ടി.ടിയില്‍ എത്തിയത്. ഒ.ടി.ടിയില്‍ എത്തിയതോടെയാണ് ചിത്രം കൂടുതല്‍ ചര്‍ച്ചയായത്. സിനിമയ്‌ക്കെതിര കഴിഞ്ഞ ദിവസം ഇടവേള ബാബു രംഗത്തെത്തിയിരുന്നു.

സിനിമയ്ക്ക് എങ്ങനെ സെന്‍സറിങ് കിട്ടിയെന്ന് അറിയില്ല. കാരണം മുഴുനീളം നെഗറ്റീവാണ് ഈ സിനിമ. തങ്ങള്‍ക്കാരോടും നന്ദി പറയാനില്ലെന്ന് പറഞ്ഞാണ് സിനിമ തുടങ്ങുന്നത്. ക്ലൈമാക്‌സിലെ ഡയലോഗ് താന്‍ ആവര്‍ത്തിക്കുന്നില്ല.

അത്രയും മോശമായ ഭാഷയാണ് നായിക ഉപയോഗിക്കുന്നത് എന്ന് തുടങ്ങിയ വിമര്‍ശനങ്ങളാണ് ഇടവേള ബാബു ചിത്രത്തിനെതിരെ ഉന്നയിച്ചത്. ഡാര്‍ക്ക് ഹ്യൂമര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ആര്‍ഷ ചാന്ദ്‌നി ബൈജു, തന്‍വി റാം, സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

Latest Stories

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത