അച്ഛനെന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും ഏറ്റവും കൂടുതൽ ടെൻഷനടിച്ചത് അന്നായിരുന്നു, അതിന് കാരണമുണ്ട്: ഷിബു ബേബി ജോൺ

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘മലൈകോട്ടൈ വാലിബൻ’ ഈ മാസം 25ന്  തിയേറ്ററുകളിൽ എത്തുകയാണ്. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാവാൻ സാധ്യതയുള്ള സിനിമ കൂടിയാണ് മലൈകോട്ടൈ വാലിബൻ. കൂടാതെ മോഹൻലാലും മലയാളത്തിലെ ട്രെൻഡ് സെറ്റർ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് വാലിബൻ.

‘നൻപകൽ നേരത്ത് മയക്കം’ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷമെത്തുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമെന്ന പ്രത്യേകതയും വാലിബനുണ്ട്. അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള പ്രതീക്ഷകളാണ് ചിത്രത്തിന്. ഇന്നലെ റിലീസ് ചെയ്ത ട്രെയിലറും പ്രതീക്ഷകൾ നിലനിർത്തുന്ന ഒന്നാണ്.

ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണ സമയത്തുണ്ടായ ഒരു സംഭവത്തെ പറ്റി വിശദീകരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാക്കളിലൊരാളായ ഷിബു ബേബി ജോൺ.

തന്നെ സംബന്ധിച്ചിടത്തോളം ഒരു അച്ഛനെന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും ഏറ്റവും കൂടുതൽ ടെൻഷനടിച്ചത് വാലിബന്റെ പോണ്ടിച്ചേരി ഷെഡ്യൂളിലായിരുന്നുവെന്നാണ് ഷിബു ബേബി ജോൺ പറയുന്നത്. കൂടാതെ അന്ന് നടന്ന ഒരു സംഭവത്തെ പറ്റിയും ഷിബു ബേബി ജോൺ പറയുന്നു.

“എന്നെ സംബന്ധിച്ച് ഒരു അച്ഛൻ എന്ന നിലയിലും പ്രൊഡ്യൂസർ എന്ന നിലയിലും ഞാൻ ഏറ്റവും ടെൻഷനടിച്ചത് വാലിബൻ പോണ്ടിച്ചേരിയിൽ ഷൂട്ട് ചെയ്യുമ്പോഴാണ്. ഈ സിനിമയുടെ കാര്യങ്ങളെല്ലാം രഹസ്യമായി വെക്കുന്ന സ്വഭാവമായിരുന്നു ഞങ്ങൾക്ക് ഉണ്ടായിരുന്നത്.

അതിന്റെ ഭാഗമായി ലൊക്കേഷനിൽ ഫോണിലും മറ്റും ഒന്നും ഷൂട്ട് ചെയ്യരുതെന്ന് എല്ലാവരോടും പറഞ്ഞിരുന്നു. നിർഭാഗ്യവശാൽ രണ്ടായിരത്തിൽ അധികം ജൂനിയർ ആർട്ടിസ്റ്റുകളുമായി ഷൂട്ട് നടക്കുന്ന ഒരു ദിവസം ഞാൻ ലൊക്കേഷനിൽ ചെന്നിറങ്ങുമ്പോൾ കാണുന്നത് ഒരു കൂട്ടയോട്ടമാണ്.

എല്ലാവരെയും കടന്നൽ കുത്തിയതാണ്. കടന്നലാണോ അതോ തേനീച്ചയാണോ എന്ന് ഓർമയില്ല. എന്താണ് സംഭവം എന്ന് അന്വേഷിച്ചപ്പോഴാണ്, ലൊക്കേഷനിൽ ആരോ ഫോട്ടോ എടുക്കാൻ ശ്രമിച്ചതിനെ പറ്റി അറിയുന്നത്.
അവിടെ സെക്യൂരിറ്റിയിൽ നിന്നവർ ആ മൊബൈൽ വാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്തു. ആ ഫോട്ടോ എടുത്തവർ നോക്കുമ്പോൾ അവിടെ ഒരു കടന്നൽകൂട് കണ്ടു. അതിലേക്ക് രണ്ട് കല്ല് വലിച്ചെറിഞ്ഞു. അങ്ങനെ ആ കടന്നലുകളെയാണ് ഞാൻ ചെന്നപ്പോൾ കണ്ടത്.

എല്ലാവരെയും കടന്നൽ കുത്തിയതാണ്. കടന്നലാണോ അതോ തേനീച്ചയാണോ എന്ന് ഓർമയില്ല. എന്താണ് സംഭവം എന്ന് അന്വേഷിച്ചപ്പോഴാണ്, ലൊക്കേഷനിൽ ആരോ ഫോട്ടോ എടുക്കാൻ ശ്രമിച്ചതിനെ പറ്റി അറിയുന്നത്.

അവിടെ സെക്യൂരിറ്റിയിൽ നിന്നവർ ആ മൊബൈൽ വാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്തു. ആ ഫോട്ടോ എടുത്തവർ നോക്കുമ്പോൾ അവിടെ ഒരു കടന്നൽകൂട് കണ്ടു. അതിലേക്ക് രണ്ട് കല്ല് വലിച്ചെറിഞ്ഞു. അങ്ങനെ ആ കടന്നലുകളെയാണ് ഞാൻ ചെന്നപ്പോൾ കണ്ടത്.” വാലിബാന്റെ ഓഡിയോ ലോഞ്ചിനിടെ ഷിബു ബേബി ജോൺ പറഞ്ഞത്.

Latest Stories

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി