മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന “ബ്രോ ഡാഡി” അടക്കമുള്ള ചിത്രങ്ങളുടെ ഷൂട്ടിങ്ങാണ് ഇന്‍ഡോര്‍ ഷൂട്ടിങ്ങിന് പോലും അനുമതിയില്ലാത്തതിനെ തുടര്‍ന്ന് കേരളത്തിന് പുറത്തേക്ക് പോയിരിക്കുകയാണ്. ടി.പി.ആര്. കുറയാതെ കേരളത്തില്‍ സിനിമാ ചിത്രീകരണം അനുവദിക്കില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായി നിര്‍മ്മാതാവും മുതിര്‍ന്ന പ്രൊഡക്ഷന്‍ കണ്‍ഡ്രോളറുമായ ഷിബു ജി. സുശീലന്.
സിനിമാക്കാര് ആണോ കേരളത്തില്‍ കൊറോണ പരത്തുന്നത് എന്ന് ഷിബു ജി. സുശീലന് ചോദിക്കുന്നു. മുതിര്‍ന്ന നടന്മാര് ഉള്‍പ്പടെ എല്ലാവരും ഇതിനെതിരെ പ്രതികരിക്കണമെന്നും ഷിബു തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
ടിപിആര്‍ കുറയുന്നതിന് അനുസരിച്ചു മാത്രമെ സിനിമാ ചിത്രീകരണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനാകു. ആളുകളുടെ ജീവന് രക്ഷിക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യം എന്നും, തെലങ്കാന നല്ല സ്ഥലമാണെങ്കില്‍ അവിടെ ചിത്രീകരണം നടത്തട്ടെ എന്നുമായിരുന്നു മന്ത്രി പറഞ്ഞത്.
ഷിബു ജി. സുശീലന്റെ വാക്കുകള്‍:
Read more
“സര്‍ക്കാര്‍ തീരുമാനിക്കും എന്ന് സിനിമ മന്ത്രി. സീരിയല്‍ ആകാം, പക്ഷേ സിനിമ പാടില്ല. എന്താ സിനിമാക്കാര് ആണോ കേരളത്തില്‍ കൊറോണ പരത്തുന്നത്? ഒരു പിടിയും കിട്ടുന്നില്ല.നമ്മുടെ രാഷ്ട്രീയം സിനിമയായി കണ്ടുകൊണ്ട് തൊഴില്‍ ചെയ്യാന്‍ അനുവാദം വാങ്ങി എടുക്കാന്‍ വേണ്ടി എല്ലാ സിനിമക്കാരും ഒരുമിച്ചു നിന്നു കൊണ്ട് പ്രതികരിക്കുക. ഇവിടെ കുറച്ചു പേര് മാത്രം സംസാരിക്കുന്നു. മുതിര്‍ന്ന എല്ലാ സിനിമക്കാരും സിനിമക്ക് വേണ്ടി സംസാരിക്കാന്‍ തയാറാകണം. സിനിമയാണ് നിങ്ങളെ എല്ലാം വളര്‍ത്തിയത്. മാറി നിന്നിട്ട് കാര്യം ഇല്ല. നമുക്കും ജീവിക്കണം.”