'ആ രണ്ടായിരം ആളുകളുടെ മുന്നില്‍ 15 മിനിട്ടോളം കാത്തു നിര്‍ത്തിച്ചതിന് ക്ഷമിക്കണം, അതൊരു തുടക്കം മാത്രമായിരുന്നല്ലോ'; ഭര്‍ത്താവിനോട് ശില്‍പ്പ ബാല

വിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവ് വിഷ്ണു ഗോപാലിനോട് മാപ്പ് പറഞ്ഞ് നടി ശില്‍പ്പ ബാല. തമാശരൂപേണയുള്ള ആശംസകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. 2016 ഓഗസ്റ്റ് 18 നായിരുന്നു ശില്‍പയുടെ വിവാഹം. ഇരുവര്‍ക്കും യാമി എന്ന ഒരു മകളുമുണ്ട്.

”വിവാഹവാര്‍ഷിക ആശംസകള്‍. 2000 ആളുകളുടെ മുന്നില്‍ വധുവിനെയും കാത്ത് 15 മിനിട്ടോളം നിര്‍ത്തിച്ചതിന് ക്ഷമിക്കണം. അത് ഒരു തുടക്കം മാത്രമായിരുന്നു. അത് അറിയാമല്ലോ” എന്നാണ് ശില്‍പ്പ പറയുന്നത്. താരങ്ങളും ആരാധകരും ശില്‍പ്പയ്ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് കമന്റുമായി എത്തി.

രജിത് മേനോന്‍, നടി സിജ റോസ്, ദീപ്തി വിധു പ്രതാപ്, നടന്‍ സജിന്‍, ഷഫ്‌ന സജിന്‍ എന്നിവര്‍ ആശംസാ കമന്റുകള്‍ പങ്കുവെച്ചു. ഓര്‍ക്കുക വല്ലപ്പോഴും എന്ന സിനിമയിലൂടെയാണ് ശില്‍പ്പ സിനിമയില്‍ എത്തിയത്. വളരെ കുറച്ച് കാലം കൊണ്ട് തന്നെ ജനപ്രീതി നേടിയ അവതാരക കൂടിയാണ് ശില്‍പ്പ.

കെമിസ്ട്രി, ആഗതന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശില്‍പ്പ മികച്ച വേഷങ്ങളില്‍ എത്തി. ഭാവന, സയനോര, ഷഫ്ന, തുടങ്ങിയ നടിമാരുമൊക്കെയായിട്ടുള്ള സൗഹൃദവുമായി ബന്ധപ്പെട്ട് പലപ്പോഴും ശില്‍പ്പ വാര്‍ത്തകളില്‍ നിറയാറുണ്ട്.

Latest Stories

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍