തന്റെ മോശം പെരുമാറ്റങ്ങൾക്ക് മാപ്പ് പറഞ്ഞ് നടൻ ഷൈന്‍ ടോം ചാക്കോ. സംസാര രീതി കൊണ്ടും, പെരുമാറ്റ രീതികള്‍ കൊണ്ടും അടുത്തിടെ നിരവധി വിവാദങ്ങളില്‍ കുടുങ്ങിയ നടനാണ് ഷൈന്‍ ടോം ചാക്കോ. തന്റെ പ്രവൃത്തികളിൽ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടനിപ്പോൾ. തന്റെ ചിത്രങ്ങള്‍ വിജയിച്ചപ്പോഴുണ്ടായ അഹങ്കാരത്തില്‍ നിന്ന് ഉണ്ടായതാണ് ഇത്തരം മോശം പെരുമാറ്റങ്ങള്‍. അതിനെല്ലാം മാപ്പ് ചോദിക്കുന്നു എന്നും ഷൈന്‍ പറഞ്ഞു.
ടൊവിനോ തോമസ് നായകനായി എത്തുന്ന ഖാലിദ് റഹ്മാന്‍ ചിത്രം തല്ലുമാലയുടെ ട്രെയ്ലര്‍ ലോഞ്ചിങ് വേദിയിലാണ് ഷൈന്‍ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ കുറെ നാളുകളായി മോശമായി പെരുമാറികൊണ്ടിരിക്കുന്ന ആളാണ് ഞാന്‍. അതിന് കാരണം ഭീഷ്മപര്‍വം, കുറുപ്പ് ഒക്കെയാണ് കുറച്ച് നാളുകളായി തന്റെ ചിത്രങ്ങൾ എല്ലാം വിജയിക്കുകയുും കുറെ ആളുകള്‍ കാണുകയും അതൊക്കെ ഒരുപാട് പേര്‍ക്ക് ഇഷ്ടപെടുകയും ചെയ്തപ്പോള്‍ എന്റെ ഉള്ളില്‍ ഉണ്ടായ അഹങ്കാരമാണ് ഇതിനെല്ലാം കാരണമായത്.
ചെയ്യുന്ന വര്‍ക്ക് ആളുകള്‍ അംഗീകരിക്കുമ്പോള്‍ കിട്ടുന്ന എനര്‍ജി മൂലം ഉണ്ടായതാണ് അതൊക്കെ എല്ലാവരും പൊറുക്കണമെന്നും ഷൈന്‍ പറഞ്ഞു. എനര്‍ജി തരുന്നത് പ്രേക്ഷകരാണെന്നും അവരുടെ എനര്‍ജിയാണ് എന്നിലൂടെ പുറത്ത് വരുന്നത് എന്നും കാട്ടികൂട്ടലുകള്‍ അങ്ങനെ സംഭവിച്ചു പോയതാണെന്നും ഷൈന്‍ പറഞ്ഞു.
അതേസമയം തല്ലുമാലയുടെ ട്രെയ്‌ലറിന് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ടൊവിനോയ്ക്കും ഷൈനിനുമൊപ്പം ലുക്മാനും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആഗസ്റ്റ് 12നാണ് തല്ലുമാല തിയേറ്ററില്‍ എത്തുക.