ബിഗ് ബി പരാജയമായിരുന്നു എന്ന് പറയുന്നത് കേട്ടിട്ടുണ്ട്, എങ്കില്‍ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നത് എന്തിന്: ഷൈന്‍ ടോം ചാക്കോ

ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍ ബിലാലിന് മുമ്പ് മറ്റൊരു സിനിമയുമായി എത്തുകയാണ് മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുകെട്ട്. ഭീഷ്മ പര്‍വ്വം എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്താണ് ഇക്കാര്യം പുറത്തുവിട്ടത്. തനിക്ക് ഒരുപാട് ഇഷ്ടമുള്ള സിനിമയാണ് ബിഗ് ബി എന്ന് തുറഞ്ഞു പറഞ്ഞിരിക്കുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ.

ഭീഷ്മ പര്‍വ്വത്തില്‍ അഭിനയിക്കുന്ന അനുഭവം പങ്കുവെയ്ക്കുന്നതിനിടെയാണ് ബിഗ് ബി ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഒരു അഭിമുഖത്തില്‍ താരം വെളിപ്പെടുത്തിയിരിക്കുന്നത്. ബിഗ് ബി വരുന്നത് വരെ ഇത്രയേറെ പുതുമുഖങ്ങള്‍ ഒന്നിച്ചെത്തിയ ഒരു സിനിമ ഉണ്ടായിരുന്നില്ല.

അതുവരെയുള്ള ശീലങ്ങളെയൊക്കെ മാറ്റിയെഴുതിയ, ഒരു ദൃശ്യവിരുന്നു തന്നെ ആയിരുന്നു ആ സിനിമ. എങ്കിലും ബിഗ് ബി പരാജയമായിരുന്നു എന്ന് ചിലരൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. ഹിറ്റ് അല്ലായിരുന്നെങ്കില്‍ അതിന്റെ രണ്ടാം ഭാഗത്തിനായി ആളുകള്‍ കാത്തിരിക്കുന്നത് എന്തിനാണ്? എന്നാണ് ഷൈന്‍ പറയുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന അടി എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഭീഷ്മ പര്‍വ്വത്തിന്റെ കഥ അമല്‍ നീരദ് പറഞ്ഞതെന്നും ഷൈന്‍ പറയുന്നു. ഉടന്‍ തന്നെ ചിത്രത്തില്‍ അഭിനയിക്കാമെന്ന് ഉറപ്പിച്ചു. അമലിനൊപ്പം സിനിമ ചെയ്യണം എന്ന് ഏറെ നാളായുള്ള ആഗ്രഹമായിരുന്നു. അവസരം ചോദിക്കാനുള്ള മടി കൊണ്ടാണ് ഇത്രയും വൈകിയതെന്നും താരം പറയുന്നു.

Latest Stories

കഞ്ചാവ് കച്ചവടത്തിലെ തര്‍ക്കം: ഭാര്യയുടെ മുന്നിലിട്ട് യുവാവിനെ വെട്ടിക്കൊന്നു; പ്രതികള്‍ ഒളിവില്‍

ജഡ്ജിയുടെ വീട്ടില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം; അഗ്നിശമന സേന പണം കണ്ടെത്തിയിട്ടില്ലെന്ന് സേന മേധാവി

എന്‍ഡിഎ സര്‍ക്കാര്‍ വന്നാല്‍ തമിഴില്‍ മെഡിക്കല്‍-എന്‍ജിനിയറിംഗ് കോഴ്സുകള്‍; പ്രഖ്യാപനവുമായി അമിത്ഷാ

ഇറാനുമായി ബന്ധപ്പെട്ട എണ്ണ ടാങ്കറുകൾക്കും ചൈനയുടെ 'ടീപ്പോട്' റിഫൈനറിക്കും നേരെ ഉപരോധങ്ങൾ ഏർപ്പെടുത്താൻ അമേരിക്ക

അടൂരില്‍ കല്യാണ്‍ ജൂവലേഴ്‌സിന്റെ പുതിയ ഷോറൂം; ഉദ്ഘാടനം മാര്‍ച്ച് 22ന് മംമ്താ മോഹന്‍ദാസ്

ന്യൂയോർക്ക് ടൈംസ് രഹസ്യ ചൈന യുദ്ധ കഥ; പെന്റഗൺ ചോർത്തൽ ഏജൻസികളെ നേരിടാൻ എലോൺ മസ്‌ക്

സ്‌കൂള്‍ ബസുകളുടെ സുരക്ഷ സംവിധാനത്തില്‍ വിട്ടുവീഴ്ചയില്ല; നാല് ക്യാമറകള്‍ നിര്‍ബന്ധമെന്ന് കെബി ഗണേഷ് കുമാര്‍

ഇന്ത്യ- ക്യൂബ ബിസിനസ് സമ്മേളനം സാമ്പത്തിക നയതന്ത്രപരമായ പങ്കാളിത്തങ്ങള്‍ ശക്തിപ്പെടുത്തുന്നു; ആഴത്തിലുള്ള സഹകരണത്തിലേക്കുള്ള ഒരു ചവിട്ടുപടിയാണ് സമ്മേളനമെന്ന് ക്യൂബ ഉപപ്രധാനമന്ത്രി

കോഴിക്കോട് ലഹരിക്ക് അടിമയായ മകന്റെ നിരന്തര വധഭീഷണി; ഒടുവില്‍ പൊലീസിനെ ഏല്‍പ്പിച്ച് മാതാവ്

IPL 2025: ഇതാണ് ഞങ്ങൾ ആഗ്രഹിച്ച തീരുമാനം എന്ന് ബോളർമാർ, ഒരിക്കൽ നിർത്തിയ സ്ഥലത്ത് നിന്ന് ഒന്ന് കൂടി തുടങ്ങാൻ ബിസിസിഐ; പുതിയ റൂളിൽ ആരാധകരും ഹാപ്പി