വിമാനം പൊന്തിക്കുന്നുണ്ടോ എന്ന് ഉറപ്പില്ല, ഇവര്‍ ശരിക്ക് ഓടിക്കുന്നുണ്ടോന്ന് ചെക്ക് ചെയ്യണ്ടേ; കോക്പിറ്റില്‍ കയറിയതിനെ കുറിച്ച് ഷൈന്‍ ടോം ചാക്കോ

വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ട സംഭവം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഈ സംഭവം വിവാദമാവുകയും ചെയ്തിരുന്നു. താന്‍ എന്തിനാണ് കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചത് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഷൈന്‍ ടോം ചാക്കോ ഇപ്പോള്‍.

”ശരിക്കും ഇതെന്താണ് സംഭവം എന്ന് നോക്കാനാണ് ഞാന്‍ പോയത്. ഒരു കുഴലില്‍ കൂടി കയറ്റി സീറ്റിലിരുത്തുന്നു. ഇത് പൊന്തിക്കുന്നുണ്ടോ, എനിക്ക് വല്യ ഉറപ്പൊന്നുമില്ല. ഇത്രേം കനമുള്ള സാധനമാണോ പൊന്തിക്കുന്നത്. കാര്‍ തന്നെ ഓടിക്കാന്‍ മടിയല്ലേ, പിന്നെയല്ലേ ഫ്‌ളൈറ്റ്.”

”ഇതൊക്കെ ഇവര്‍ ഓടിക്കുന്നുണ്ടോ എന്ന് നമ്മള്‍ ചെക്ക് ചെയ്യണ്ടേ” എന്നാണ് ഷൈന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ‘ഭാരത സര്‍ക്കസ്’ എന്ന സിനിമയുടെ ദുബായ് പ്രമോഷന് ശേഷം കേരളത്തിലേക്ക് വരുന്നതിനിടെയാണ് ഷൈന്‍ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചത്.

എയര്‍ ഇന്ത്യ വിമാനത്തിലെ കോക്പിറ്റിലാണ് ഷൈന്‍ കയറാന്‍ ശ്രമിച്ചത്. തൊട്ടുപിന്നാലെ സംഭവത്തില്‍ ക്യാബിന്‍ ക്രൂ ഇടപെട്ട് ഷൈനിനോട് അനുവദിച്ചിരിക്കുന്ന സീറ്റില്‍ പോയിരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, നടന്‍ അതിന് വിസമ്മതിച്ചതോടെ ചെറിയ രീതിയിലുള്ള ബഹളമുണ്ടായി.

തുടര്‍ന്ന് നടനെ വിമാനത്തില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു. ഷൈനിനെ കൂട്ടാതെയാണ് വിമാനം കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. തുടര്‍ന്ന് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ നടനെ തടഞ്ഞുവച്ചു. കുഴപ്പമുണ്ടാക്കാനായിരുന്നില്ല, തമാശയ്ക്കായിരുന്നു താന്‍ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചത് എന്നായിരുന്നു ഷൈന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

Latest Stories

ഓസ്‌ട്രേലിയ ആഘോഷിക്കുകയാണ്; ഓസീസ് മാധ്യമങ്ങളില്‍ ഫുള്‍ പേജ് വാര്‍ത്തകള്‍ നിറയുകയാണ്!

പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന്; പരസ്യപ്രചാരണം വൈകിട്ട് ആറിന് അവസാനിക്കും; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി കളക്ടര്‍

ബോർഡർ ഗവാസ്‌ക്കർ ട്രോഫി: ഇന്ത്യ ഇറങ്ങുന്നത് രോഹിത് ഇല്ലാതെ, ടീമിനെ നയിക്കാൻ ബുംറ

'മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു' കൊച്ചി വിട്ട് പോകുന്നതായി നടൻ ബാല

കേരളത്തിലെ കോളജുകളില്‍ ഇന്ന് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍