ഇന്റര്‍വ്യൂ എടുക്കാന്‍ വരുന്ന പിള്ളേര്‍ക്ക് മുരളി ആരാണെന്ന് പോലും അറിയില്ല, അപ്പോ അതിനൊക്കെ അത്ര സീരിയസ് ആയാല്‍ മതി: ഷൈന്‍ ടോം ചാക്കോ

അഭിമുഖങ്ങളിലെ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പെരുമാറ്റം ഏറെ ട്രോള്‍ ചെയ്യാപ്പെടാറുണ്ട്. നടന്റെ സംസാരവും പ്രവൃത്തിയും അതിര് കടക്കുന്നുണ്ടെന്നും അലോസരമാണെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായമുണ്ട്. എന്തുകൊണ്ടാണ് അഭിമുഖങ്ങളില്‍ ഇങ്ങനെ പെരുമാറുന്നത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഷൈന്‍ ഇപ്പോള്‍.

ഇന്റര്‍വ്യൂ എടുക്കണം എന്ന ആഗ്രഹവുമായി വരുന്നവര്‍ അല്ല നമ്മള്‍. നമുക്ക് ഇഷ്ടമായ സിനിമകള്‍ ചെയ്യുന്ന സമയത്ത് നമ്മുടെ ഉത്തരവാദിത്വം ആവുന്നതാണ് ഇന്റര്‍വ്യൂകള്‍. ഒരു ദിവസവും രണ്ട് ദിവസവും ഇരുന്ന് ഇരുപത് പേര്‍ക്കോളം ഇന്റര്‍വ്യൂ കൊടുക്കും. ഈ പ്രോസസ് ബോറിംഗ് ആണ്.

അപ്പോള്‍ ഇതിനെ രസകരമാക്കാന്‍ ഇങ്ങനെ കുറച്ച് പരിപാടികള്‍ ചേര്‍ക്കണം. അല്ലെങ്കില്‍ ചെയ്യുന്ന നമ്മള്‍ക്കും കാണുന്ന നിങ്ങള്‍ക്കും എല്ലാം ഭയങ്കര ബുദ്ധിമുട്ട് ആയിരിക്കും. വീട്ടില്‍ സിനിമ ഇല്ലാതെ ഇരിക്കുമ്പോള്‍ ഇങ്ങനെ സംസാരിക്കുകയോ പെരുമാറുകയോ ഇല്ല. ഇങ്ങനത്തെ ചോദ്യങ്ങള്‍ ചോദിക്കുമ്പോഴാണല്ലോ സംസാരിക്കുന്നത്.

എല്ലാ അഭിമുഖങ്ങളും എടുത്ത് വെച്ചാലും അതില്‍ സീരിയസ് ആയ ഒരു ചോദ്യം പോലും ഇല്ല. 83ല്‍ താന്‍ ജനിച്ചു. 96ല്‍ ഉണ്ടായ പിള്ളേരാണല്ലോ ഇന്റര്‍വ്യൂ ചെയ്യാന്‍ വരുന്നത്. അവര്‍ക്ക് മുരളി ഏതാണെന്ന് അറിയില്ല, മുരളി അഭിനയിച്ച പടം ഏതാണെന്ന് അറിയില്ല. എന്നിട്ട് നമ്മളോട് ചോദിക്കും പുതിയ തലമുറയിലെ മുരളി ആണല്ലോ എന്ന്.

അപ്പോള്‍ അതിനൊക്കെ അത്ര സീരിയസ് ആയാല്‍ മതി. അന്ന് പരിക്ക് പറ്റിയിട്ട് പത്തിരുപത് ഇന്റര്‍വ്യൂ കൊടുത്തു പിറ്റേ ദിവസം താന്‍ അടിച്ച് ഫിറ്റായതാണെന്ന് പറഞ്ഞപ്പോള്‍ ഇനി ഇന്റര്‍വ്യൂ കൊടുക്കില്ല എന്ന് തീരുമാനിച്ചിരുന്നു എന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന