ആദ്യ ഷോട്ട് കാണുമ്പോള്‍ തന്നെ അറിയാം എത്ര ലക്ഷം ആളുകള്‍ വന്നാലും മോഹന്‍ലാല്‍ ഇടിച്ചിടുമെന്ന്: ഷൈന്‍ ടോം ചാക്കോ

വിമാനത്തിന്റെ കോക്പിറ്റല്‍ കയറിയ സംഭവും അഭിമുഖങ്ങളും എല്ലാം കൊണ്ടും വിവാദത്തിലാണ് ഷൈന്‍ ടോം ചാക്കോ ഇപ്പോള്‍. ഇതിനിടെ താരം മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മോഹന്‍ലാലിന്റെ ആദ്യ കാലത്തെ സിനിമകളെ കുറിച്ചും ഇന്നത്തെ സിനിമകളെ കുറിച്ചുമാണ് ഷൈന്‍ പറയുന്നത്.

താന്‍ ഏറ്റവും ആദ്യം ആകര്‍ഷിക്കപ്പെട്ടത് മോഹന്‍ലാലിലേക്കാണ്. കാരണം ആ സമയങ്ങളില്‍ പുള്ളിയില്‍ നമ്മള്‍ നടനെ കണ്ടിട്ടില്ല. ഈ സമയങ്ങളില്‍ കഥാപാത്രങ്ങളെ കാണുന്നില്ല. താരത്തെയാണ് കൂടുതലും കാണുന്നത്.

പണ്ട് സേതുമാധവന്‍ കീരിക്കാടനെ അടിക്കാന്‍ പോവുമ്പോള്‍ തിയേറ്ററിലിരുന്ന് ”അവനെ തോല്‍പ്പിക്കാന്‍ പറ്റൂല്ല സേതുമാധവാ…’ എന്ന് വിളിച്ചു പറയുന്നത് താന്‍ കേട്ടിട്ടുണ്ട്. പക്ഷെ ഇന്ന് ആദ്യത്തെ ഷോട്ട് കാണുമ്പോള്‍ തന്നെ നമുക്കറിയാം എത്ര ലക്ഷം ആളുകള്‍ വന്നാലും ഇടിച്ചിടുമെന്ന്.

ആറാടുന്നത് കഥാപാത്രമായിട്ടാവണം താരമായിട്ടല്ല. അത് നമ്മളെ കാണിച്ചു തന്നത് ആരാണോ അവര്‍. ആ താരം എന്ന ചിന്ത എന്ന തലയിലേക്കും കേറിയിട്ടുണ്ട്. പല കഥാപാത്രങ്ങളിലും ഒരേ മാനറിസങ്ങള്‍ വന്ന് തുടങ്ങി. അത് നമ്മള്‍ ആദ്യം കണ്ടുപിടിക്കണം.

ഒരു ട്രിക്ക് കണ്ടു പിടിച്ച് കഴിഞ്ഞാല്‍ ആ ട്രിക്ക് ആദ്യം മറക്കേണ്ടത് നമ്മള്‍ തന്നെയാണ്. ആക്ടിംഗിന്റെ ട്രിക്ക് ചിന്തയാണ്. എല്ലാം ആദ്യം ഉണ്ടാകേണ്ടത് ചിന്തയിലാണ്. എന്നിട്ടാണ് അത് വചനമായും വാക്കുകളായും പ്രവര്‍ത്തിയായും പുറത്തേക്ക് വരേണ്ടത് എന്നാണ് ഷൈന്‍ പറയുന്നത്.

അടുത്തിടെയായി മോഹന്‍ലാല്‍ സിനിമകള്‍ നിരന്തരം പരാജയപ്പെടുന്നതിനാല്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് പോലും താരത്തിന്റെ സിനിമാ തെരഞ്ഞെടുപ്പില്‍ എതിരഭിപ്രായമുണ്ട്.മോഹന്‍ലാല്‍ മാത്രമെന്താണ് നിലവാരമില്ലാത്ത തിരക്കഥകള്‍ക്ക് തലവെച്ച് കൊടുക്കുന്നത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍