നിങ്ങള്‍ പറയാറില്ലേ കിളി പോയതാണെന്ന്, ആ അവസ്ഥയില്‍ ഇരിക്കുന്നവര്‍ക്കേ അങ്ങനെ ചിന്തിക്കാന്‍ പറ്റുള്ളൂ: ഷൈന്‍ ടോം ചാക്കോ

ഏറെ നാളുകളായി വിവാദത്തിന് നടുവിലാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതിന് പുറത്താക്കിയതാണ് ഷൈനിനെതിരെ എത്തിയ പുതിയ വാര്‍ത്ത. വിവാദങ്ങള്‍ തുടരുന്നതിനിടെ അടുത്തിടെ ഷൈന്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

അഭിമുഖങ്ങള്‍ക്കിടെയുള്ള ഷൈനിന്റെ സംസാരവും പ്രവര്‍ത്തികളും ട്രോളുകളാകാറുണ്ട്. കിളി പോകുന്ന അവസ്ഥയെ കുറിച്ചാണ് ഷൈന്‍ സംസാരിച്ചത്. ഇപ്പോള്‍ നമ്മള്‍ 24 മണിക്കൂര്‍ സമയത്തിന്റെ കുരുക്കിലാണ് ജീവിക്കുന്നത്. കിളി പോയ അവസ്ഥയില്‍ ഇരിക്കുന്നവര്‍ക്കേ അങ്ങനെ ചിന്തിക്കാന്‍ കഴിയുള്ളു എന്നാണ് ഷൈന്‍ പറയുന്നത്.

ഷൈന്‍ ടോം ചാക്കോയുടെ വാക്കുകള്‍:

മരണാനന്തരം എന്നാല്‍ ബോഡി വച്ച് പോകാന്‍ പറ്റാത്ത സ്ഥലങ്ങള്‍, ബോഡി ഉപേക്ഷിച്ച് വേണം പോവാന്‍. ബോഡിയും കൊണ്ട് പോവാം എന്ന് വിചാരിച്ചാല്‍ നടക്കുമോ. ഇവിടെ നിന്നും നമ്മുടെ സഞ്ചാരങ്ങള്‍ ആ വഴി ഒക്കെയാണ് പോവേണ്ടത്. ബോഡി ഉപേക്ഷിച്ച് വേണം പോവാന്‍, ആ രൂപത്തിലേക്കാവും നമ്മുടെ ജീവനും ജീവിതവും. അവിടെ 24 മണിക്കൂറിന്റെ ലോക്ക് ഉണ്ടാവില്ല.

24 മണിക്കൂര്‍ എന്ന ലോക്കില്‍ നമ്മളിപ്പോഴും കുടുങ്ങിക്കിടക്കുന്നു. ഇതില്‍ നിന്നും പുറത്ത് കടക്കണമെങ്കില്‍ ശക്തമായി ചുറ്റി ചുറ്റി ബ്രേക്ക് ചെയ്യണം. ആ പൊട്ടിച്ച് കടക്കല്‍ ഭയങ്കര പാടാണ്. ഇപ്പോള്‍ നമ്മള്‍ 24 മണിക്കൂര്‍ സമയത്തിന്റെ കുരുക്കിലാണ് ജീവിക്കുന്നത്. ഇന്നും ആരും ചിന്തിച്ച് വച്ചതിന്റെ അപ്പുറത്തേക്ക് നമ്മള്‍ ചിന്തിക്കില്ല. ഭൂമി ഉരുണ്ടതാണെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്.

അതിനപ്പുറത്തേക്ക് ഒരു സെക്കന്റ് എങ്കിലും ചിന്തിച്ചിട്ടുണ്ടോ. എന്ത് കൊണ്ട്? ഷൈന്‍ ടോം ചാക്കോ ചോദിക്കുന്നു. തലയ്ക്ക് അടി കിട്ടണം. അപ്പോള്‍ ഒരു സാധനം പറന്ന് പോവും. നിങ്ങള്‍ പറയാറില്ലേ കിളി പോയത് ആണെന്ന്. കിളി പോയ അവസ്ഥയില്‍ ഇരിക്കുന്നവര്‍ക്കേ അങ്ങനെ ചിന്തിക്കാന്‍ പറ്റുള്ളൂ. കിളി പോവണമെങ്കില്‍ പണി എടുത്ത് കിതയ്ക്കണം. വായില്‍ പത വരും എന്ന് പറയും. അങ്ങനെ വരുമ്പോള്‍ വേണ്ടപ്പെട്ട എല്ലാ കിളികളും പോവും.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന