ഞാന്‍ എന്റെ പാര്‍ട്ണറുടെ കാര്യത്തില്‍ ഓകെ അല്ല, അവര് പറയുമ്പോഴണല്ലോ ഞാന്‍ ടോക്‌സിക് ആണെന്ന് മനസിലാകുന്നത്: ഷൈന്‍ ടോം ചാക്കോ

എല്‍ജിബിറ്റിക്യൂ+ കമ്യൂണിറ്റിയെ കുറിച്ചുള്ള ചിന്താഗതി മാറ്റി എടുക്കണമെങ്കില്‍ നമ്മുടെ ഉള്ളില്‍ തന്നെ മാറ്റം വരണമെന്ന് ഷൈന്‍ ടോം ചാക്കോ. സ്വന്തം പാട്ണറുടെ കാര്യത്തില്‍ പോലും താന്‍ ഓകെ അല്ല, മറ്റൊരാളുമായി കാണുകയോ സംസാരിക്കുകയോ ചെയ്യുന്നത് അംഗീകരിക്കാന്‍ പറ്റില്ല എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഷൈന്‍ പറയുന്നത്.

”നമ്മള്‍ ആണും പെണ്ണും തമ്മിലുള്ള ബന്ധം പോലും ശരിയായി മനസിലാക്കിയിട്ടില്ല. പിന്നെയാണ് ഇതൊക്കെ മനസിലാക്കുന്നത്. ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മിലുള്ള അടുപ്പം പുറത്തൊരാള്‍ കാണുമ്പോള്‍ തന്നെ അവര്‍ക്ക് അത് സഹിക്കാന്‍ പറ്റാത്ത അവസ്ഥയാണ്, പിന്നെ ബാക്കിയുള്ളവരുടെ കാര്യം പറയണോ.”

”ഇത് മാറ്റി എടുക്കണങ്കില്‍ ആദ്യം നമ്മുടെ ഉള്ളില്‍ തന്നെ മാറ്റം വന്നം. അങ്ങനെ വരുമ്പോള്‍ ഞാന്‍ തന്നെ പലകാര്യങ്ങളിലും ഓകെ അല്ല. ഞാന്‍ എന്റെ പാര്‍ട്ണറുടെ കാര്യത്തില്‍ പോലും ഓകെ അല്ല. കാര്യം അവര്‍ വേറൊരാളുമായി സംസാരിക്കുകയോ കാണുകയോ നോക്കുകയോ ചെയ്യുമ്പോള്‍ പോലും പൂര്‍ണമായി അംഗീകരിക്കാന്‍ നമുക്ക് സാധിക്കാറില്ല.”

”അതിന്റെ പേരില്‍ തര്‍ക്കങ്ങള്‍ സംഭവിക്കും. ആ ഞാന്‍ എങ്ങനെ മറ്റുള്ളവരെ കുറ്റം പറയും. തിരിച്ച് ഭാര്യ അങ്ങനെ പൊസസീവ്‌നസ് ആവുന്നത് ഇടക്ക് ഇഷ്ടപ്പെടുമെങ്കിലും അത് ചില സമയങ്ങളില്‍ ടോക്‌സിക്കാകും. എന്റെ പാര്‍ട്ണര്‍ പറയുമ്പോഴാണല്ലോ ഞാന്‍ ഭയങ്കര ടോക്‌സിക് ആണെന്ന് ഞാന്‍ അറിയുന്നത്.”

”ഞാന്‍ വിചാരിക്കുന്നത് അത് എന്റെ സ്‌നേഹവും കരുതലും ആണെന്നാണ്. അപ്പോള്‍ ഞാന്‍ എങ്ങനെ ഇതിന്റെ പേരില്‍ കുറ്റം പറയും” എന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്. അതേസമയം, കാമുകിയായ തനൂജയുമായി ഷൈനിന്റെ വിവാഹനിശ്ചയം ഈ ജനുവരിയില്‍ കഴിഞ്ഞിരുന്നു. ഈ വര്‍ഷം തന്നെ വിവാഹം ഉണ്ടാകുമെന്നാണ് സൂചന.

Latest Stories

കോഹ്‌ലിയുടെ മോശം പ്രകടനത്തിന് കാരണം അവനാണ്, അല്ലെങ്കിൽ ഇതാകുമായിരുന്നില്ല അവസ്ഥ; തുറന്നടിച്ച് ദിനേഷ് കാർത്തിക്ക്

'പരിചയമില്ലാത്ത പെണ്‍കുട്ടികള്‍ തൊടുന്നത് ഇഷ്ടമല്ല, അവരും ആള്‍ക്കൂട്ടത്തിനിടയില്‍ പിടിച്ച് വലിക്കും, തോണ്ടും..'; അനിഷ്ടം പരസ്യമാക്കി അനാര്‍ക്കലി

'ഹോട്ട്നെസ്സ് ഓവർലോഡഡ്'; ആർജിവിയുടെ 'സാരി'യിലെ AI പാട്ട് പുറത്ത്, ഏറ്റെടുത്ത് ആരാധകർ

ആ താരം കാണിക്കുന്നത് മണ്ടത്തരമാണോ അല്ലയോ എന്ന് അവന് തന്നെ അറിയില്ല, ഇങ്ങനെയാണോ കളിക്കേണ്ടത്; തുറന്നടിച്ച് മുൻ പാകിസ്ഥാൻ താരം

സദ്‌ഗുരുവിന് ആശ്വാസം; ഇഷാ ഫൗണ്ടേഷനെതിരായ ഹേബിയസ് കോർപ്പസ് ഹർജി സുപ്രീംകോടതി തള്ളി

ഞെട്ടിക്കാന്‍ ഷങ്കര്‍, ഒറ്റ ഗാന രംഗത്തിന് മുടക്കുന്നത് 20 കോടി!

അച്ഛനെ കൊലപ്പെടുത്തി മകൻ; ഫോൺ വിളിച്ച് അറിയിച്ചു, പിന്നാലെ അറസ്റ്റ്

2013 ന് ശേഷം ഇതേറ്റവും വലിയ അപമാനം, ഇന്ത്യക്ക് ഇത് വമ്പൻ നാണക്കേട്; വിമർശനം ശക്തം

മദ്യനിരോധനമുള്ള ബിഹാറിൽ വ്യാജ മദ്യ ദുരന്തത്തിൽ 28 മരണം; 92 പേർ ചികിത്സയിൽ

'കേരളത്തിലെത്തിക്കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷ് പോലെയായി പോയി'; തുറന്നുപറഞ്ഞ് സുപ്രിയ