കേരളത്തില്‍ സ്വന്തമായി എയര്‍ലൈന്‍സ് തുടങ്ങിക്കൂടേ, ഫ്‌ളൈറ്റുകളുടെ എണ്ണം കൂട്ടണം: ഷൈന്‍ ടോം ചാക്കോ

കേരളത്തില്‍ ടൂറിസം വളരണമെങ്കില്‍ സ്വന്തമായി എയര്‍ലൈന്‍സ് തുടങ്ങണമെന്ന് ഷൈന്‍ ടോം ചാക്കോ. മറ്റു രാജ്യങ്ങളില്‍നിന്നും സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് സഞ്ചരിക്കാന്‍ വിമാനങ്ങള്‍ കുറവാണ് എന്ന് പറഞ്ഞതിന് ശേഷമാണ് എന്തുകൊണ്ട് സംസ്ഥാനത്തിന് സ്വന്തമായി എയര്‍ലൈന്‍സ് തുടങ്ങിക്കൂടാ എന്ന് നടന്‍ ചോദിച്ചത്.

യുവ സംരംഭകര്‍ക്കുള്ള ബിസിനസ് കേരള മാഗസിന്‍ പുരസ്‌കാര വേദിയിലാണ് ഷൈന്‍ സംസാരിച്ചത്. മുന്‍ വ്യവസായ മന്ത്രിയും എല്‍എഡിഎഫ് കണ്‍വീനറുമായ ഇ.പി ജയരാജന്റെ സാന്നിധ്യത്തിലായിരുന്നു ഷൈന്‍ ടോമിന്റെ പ്രസംഗം.

”ടൂറിസത്തിന്റെ കാര്യം പറയാം. ഏറ്റവും സാധ്യതയുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. പക്ഷേ ഇക്കാലത്ത് ടൂറിസ്റ്റുകള്‍ ആദ്യം നോക്കുന്നത് ഫ്‌ലൈറ്റുകളാണ്. ബെംഗളൂരുവില്‍നിന്നു ഫ്‌ലൈറ്റ് കേരളത്തിലേക്കില്ല. രാവിലെ ഒരു ഫ്‌ലൈറ്റ് ഉണ്ടാകും, ടിക്കറ്റിന് നാലായിരവും അയ്യായിരവും.”

”പിന്നെ ഉള്ളത് കണക്ഷന്‍ ഫ്‌ലൈറ്റുകളാണ്. അതിനൊക്കെ ഇരുപത്തിരണ്ടായിരവും ഇരുപത്തിഅയ്യായിരവും. ദുബായില്‍ നിന്നു പോലും രാവിലെ കേരളത്തിലേക്ക് വിമാനമില്ല. ടൂറിസം വിജയിക്കണമെങ്കില്‍, വളരണമെങ്കില്‍ ആ നാട്ടിലേക്ക് ഫ്‌ലൈറ്റുകളുടെ എണ്ണം കൂട്ടണം. എന്നാല്‍പോലും ഏറ്റവും കൂടുതല്‍ സഞ്ചാരികളുള്ളത് കേരളത്തിലേക്കാണ്.”

”ഞാന്‍ യാത്ര ചെയ്യുന്നതു കൊണ്ടാണ് പറയുന്നത്. ഹൈദരാബാദിലും മുംബൈയിലും ചെന്നൈയിലും ഒക്കെ പോകുമ്പോള്‍, കേരളത്തിലേക്ക് വരാനും പോകാനും വിമാനങ്ങള്‍ കുറവാണ്. എന്തുകൊണ്ട് നമ്മുടെ സംസ്ഥാനത്തിന് എയര്‍ലൈന്‍സ് തുടങ്ങിക്കൂടാ. അത് വളരെയധികം ഉപയോഗപ്രദമാകും” എന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്.

Latest Stories

"ഞാൻ വിരമിക്കൽ മത്സരം വേണ്ടെന്ന് വെച്ചതിന് ഒറ്റ കാരണമേ ഒള്ളു"; വമ്പൻ വെളിപ്പെടുത്തലുമായി രവിചന്ദ്രൻ അശ്വിൻ

15കാരിയെ വിവാഹം ചെയ്‌തെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ചു; ഇലന്തൂർ സ്വദേശിയും ഒത്താശ ചെയ്ത അമ്മയും അറസ്റ്റിൽ

ഇപ്പോൾ നിക്ഷേപിച്ചാൽ 68 മാസത്തിൽ ഇരട്ടിയാക്കാം; നിക്ഷേപകർക്ക് സുവർണാവസരവുമായി ഐസിഎൽ

ബ്ലാസ്റ്റേഴ്‌സ് എന്ന സുമ്മാവ; മധ്യനിരയിലേക്ക് പുതിയ ഒരു താരം കൂടെ

ജനിച്ച രാജ്യത്തിന് വേണ്ടി കളിച്ചില്ല, പകരം കളത്തിൽ ഇറങ്ങിയത് രണ്ട് രാജ്യങ്ങൾക്ക് വേണ്ടി; അപൂർവ റെക്കോഡ് നോക്കാം

'മറ്റേതൊരു രാജ്യത്തായിരുന്നെങ്കിലും അറസ്റ്റിലായേനേ'; ആര്‍എസ്എസ് മേധാവിയുടെ അയോധ്യ സ്വാതന്ത്ര്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി

വനംനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ; നിയമങ്ങൾ മനുഷ്യന് വേണ്ടിയെന്ന് മുഖ്യമന്ത്രി

ആന്‍ഡ്രിയക്ക്‌ കവിളില്‍ നല്ലൊരു അടി കൊടുത്തു, എല്ലാം കൈയ്യീന്ന് പോയി.. പിന്നീട് സോറി പറഞ്ഞു: ഷെയ്ന്‍ നിഗം

ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

ടീമിലെ ഒറ്റുകാരൻ രോഹിതും കോഹ്‌ലിയും അല്ല, അത് അവൻ; ഒടുവിൽ പേര് സ്ഥിതീകരിച്ച് ഗംഭീർ