പൈലറ്റ് തലചുറ്റിയെങ്ങാനും കിടക്കുകയാണെങ്കില്‍ വെള്ളം തളിക്കണ്ടേ? അപ്പോഴും പുറത്തു നിന്നാല്‍ മതിയോ..: ഷൈന്‍ ടോം ചാക്കോ

ഷൈന്‍ ടോം ചാക്കോയുടെ ചില വിചിത്രമായ പെരുമാറ്റങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാറുണ്ട്. അടുത്തിടെ വിമാനത്തിന്റെ കോക്ക്പിറ്റില്‍ ഷൈന്‍ കയറിയത് വലിയ വാര്‍ത്തയായിരുന്നു. അവര്‍ വിമാനം പറത്തുന്നുണ്ടോ എന്ന് നോക്കാനാണ് അവിടെ പോയതെന്ന് പിന്നാലെ ഷൈന്‍ മറുപടി പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു ഷൈന്‍ വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചത്. ദുബായ് വിമാനത്താവളത്തിലാണ് സംഭവം. അനുവദിച്ച സീറ്റില്‍ നിന്ന് മാറി ജീവനക്കാരുടെ സീറ്റില്‍ ഇരിക്കാന്‍ നടന്‍ ശ്രമിച്ചതായും ആരോപണമുണ്ടായിരുന്നു.

ഈ വിഷയത്തില്‍ വീണ്ടും പ്രതികരിച്ചിരിക്കുകയാണ് ഷൈന്‍. ”പറത്താന്‍ അറിയുന്നവരാണോ ഇത് പറത്തുന്നതെന്ന് പരിശോധിക്കാനാണ് കോക്പിറ്റില്‍ കയറിയത്. കാശ് കൊടുക്കുന്നതല്ലേ? എയര്‍ ഇന്ത്യ നമ്മള്‍ ഇന്ത്യയുടേതാണെന്നല്ലേ വിചാരിക്കുന്നത്. കോക്പിറ്റിനകത്ത് കയറിയപ്പോഴാണ് നമ്മളൊക്കെ അന്യരെന്ന് മനസിലാവുന്നത്. ”

”പൈലറ്റ് തലചുറ്റിയെങ്ങാനും കിടക്കുകയാണെങ്കില്‍ വെള്ളം തളിക്കണ്ടേ? അപ്പോഴും കയറാന്‍ പാടില്ലെന്നും പറഞ്ഞ് എല്ലാവരും പുറത്തു നിന്നാല്‍ മതിയോ?. പൈലറ്റ് അല്ലാത്ത ആളുകളൊക്കെ അതിനകത്ത് കയറുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ക്കൊന്നും പ്രശ്നം ഇല്ലല്ലോ?” എന്നാണ് ക്ലബ്എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഷൈന്‍ പറയുന്നത്.

അതേസമയം, ‘ക്രിസ്റ്റഫര്‍’ ആണ് ഷൈനിന്റെതായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം. പൊലീസ് വേഷത്തിലാണ് ഷൈന്‍ ചിത്രത്തില്‍ വേഷമിട്ടത്. തെലുങ്ക് ചിത്രം ‘ദശര’, ‘ആറാം തിരുകല്‍പ്പന’, ‘അടി’ എന്നീ സിനിമകളാണ് ഷൈനിന്റെതായി ഇനി തിയേറ്ററുകളില്‍ എത്താനിരിക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ