അഭിനേതാക്കള്‍ക്ക് വട്ടുണ്ടെന്ന് പറയുന്നതും കിളി പോവുന്നെന്ന് പറയുന്നതും മോശം പരിപാടി ആയിട്ട് കാണുന്നത് എന്തിനെന്ന് ഷൈന്‍ ടോം ചാക്കോ. ഷൈന്‍ നല്‍കുന്ന അഭിമുഖങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങളും ട്രോളുകളും വരുന്ന സാഹചര്യത്തിലാണ് താരത്തിന്റെ മറുപടി. ഷൈന്‍ ലഹരി ഉപയോഗിച്ചാണ് അഭിമുഖങ്ങള്‍ക്ക് വന്നിരിക്കുന്നതെന്ന് വരെ ആരോപണം ഉണ്ട്.
എന്നാല്‍ ഇതിനോടൊന്നും നടന്‍ പ്രതികരിക്കാറില്ല. അഭിമുഖത്തിനിടെ താരം ദേഷ്യപ്പെടുന്നതും കാണാം. താരത്തിന്റെ പുതിയൊരു അഭിമുഖത്തിലെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു നടന്‍ ആദ്യ പടം ചെയ്യുമ്പോഴും അവന്റെ സിനിമകള്‍ വിജയിച്ച ശേഷം നല്‍കുന്ന അഭിമുഖങ്ങളും തമ്മില്‍ വ്യത്യാസം ഉണ്ടാവും.
അഭിമുഖങ്ങളില്‍ പറയുന്നത് എവിടെയും നോക്കി വായിക്കുന്നത് അല്ല. താന്‍ വന്ന വഴികളില്‍ നിന്നും അനുഭവിച്ചതില്‍ നിന്നുമാണ് തന്റെ സംസാരങ്ങള്‍ ഉണ്ടാവുന്നത്. എത്രത്തോളം ജീവിതത്തില്‍ നാച്വറലായി ഇരിക്കുന്നോ അതിന്റെ പകുതിയേ ക്യാമറയില്‍ ചെയ്യാന്‍ പറ്റൂ. ക്യാമറയക്ക് മുന്നില്‍ ജീവിക്കുന്നു.
മറ്റ് സമയത്ത് നാച്വറലാവാന്‍ പ്രാക്ടീസ് ചെയ്യുന്നു. ആക്ടേര്‍സിന് നല്ല വട്ടുണ്ട്. വട്ടെന്ന് പറയുന്നതും കിളി പോവുന്നെന്ന് പറയുന്നതും എന്തോ മോശം പരിപാടി ആയിട്ട് കാണുന്നു. ഒരിക്കലും കിളി പോവാത്തവന്‍ എങ്ങനെ പറക്കും. ആക്ടറിന്റെ ധര്‍മ്മം കഥാപാത്രത്തെ അവതരിപ്പിക്കുന്നതാണ്.
താനൊരു സിഗരറ്റ് എടുത്ത് കത്തിച്ച് വലിച്ചു. തല കറങ്ങുന്നത് പോലെയും ഭൂമി കറങ്ങുന്നത് പോലെയും അഭിനയിച്ചാല്‍ തന്റെ സോഷ്യല്‍ ധര്‍മ്മമാണോ. ആക്ടറിന് ഒരു സ്വാതന്ത്ര്യം ഉണ്ട്. അതിലേക്ക് കയറി വരണ്ട. ആക്ടര്‍ എന്ത് കുടിക്കുന്നു, വലിക്കുന്നു, കഴിക്കുന്നു എന്ന് നോക്കണ്ട എന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്.