എന്ത് മേനോന്‍ ആയാലും, നായരായാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം; സംയുക്തയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഷൈന്‍ ടോം ചാക്കോ

‘ബൂമറാംഗ്’ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുക്കാതിരുന്ന നടി സംയുക്തയെ വിമര്‍ശിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ. പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് ഷൈന്‍ നടിക്കെതിരെ രംഗത്തെത്തിയത്. തന്റെ പേരിനൊപ്പം ജാതിപ്പേര് ഉപയോഗിക്കില്ലെന്ന സംയുക്തയുടെ പ്രസ്താവനയെ അധികരിച്ചാണ് ഷൈന്‍ പ്രതികരിച്ചത്.

”ചെയ്ത സിനിമയുടെ പ്രമോഷന് വരാതിരിക്കുന്നത് പേര് മാറ്റിയത് കൊണ്ടൊന്നും ശരിയാകില്ല. എന്ത് മേനോന്‍ ആയാലും, നായരായാലും, ക്രിസ്ത്യാനി ആയാലും മുസ്ലീം ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം. മനുഷ്യനെ തിരിച്ചറിയണം.”

”പേരൊക്കെ ഭൂമിയില്‍ വന്ന ശേഷം കിട്ടുന്നതല്ലെ. ചെറിയ സിനിമകള്‍ക്കൊന്നും അവര്‍ വരില്ല സഹകരിച്ചവര്‍ക്ക് മാത്രമേ നിലനില്‍പ്പുള്ളൂ. കമ്മിറ്റ്‌മെന്റ് ഇല്ലയ്മയല്ല. ചെയ്ത ജോലി മോശമായി പോയി എന്ന ചിന്ത കൊണ്ടാകും വരാത്തത്” എന്നാണ് ഷൈന്‍ പറഞ്ഞത്.

സിനിമയുടെ നിര്‍മ്മാതാവും സംയുക്തയ്‌ക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. തന്റെ കരിയറിന് ഇത് ആവശ്യമില്ലായെന്ന മനോഭാവമാണ് സംയുക്തക്ക് എന്നാണ് നിര്‍മ്മാതാവ് പറഞ്ഞു. ‘ഞാന്‍ ചെയ്യുന്ന സിനിമകള്‍ വലിയ റിലീസാണ്. 35 കോടി സിനിമ ചെയ്യുകയാണ്.’

Read more

‘എനിക്ക് എന്റേതായ കരിയര്‍ ഉണ്ട്. അത് നോക്കണം’ എന്നാണ് സംയുക്ത പറഞ്ഞതെന്ന് നിര്‍മ്മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ബൂമറാംഗ് ഈസി ഫ്‌ലൈ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജി മേടയില്‍, തൗഫീഖ് ആര്‍ എന്നിവരാണ് നിര്‍മ്മിക്കുന്നത്.