മോഹന്‍ലാലിന് സാധിക്കാതെ പോയ ആഗ്രഹങ്ങളാണ് പ്രണവ് ചെയ്യുന്നത്, ഡബ്ബ് കഴിഞ്ഞ് പോയ അവന്‍ മാസങ്ങള്‍ കഴിഞ്ഞാണ് വന്നത്: ഷൈന്‍ ടോം ചാക്കോ

മോഹന്‍ലാലിന് സാധിക്കാതെ പോയ ആഗ്രഹങ്ങളാണ് പ്രണവ് ഇന്ന് ചെയ്യുന്നത് എന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. സൂപ്പര്‍ താരത്തിന്റെ മകന്‍ ആണെങ്കിലും, അഭിനയിച്ച പടം ഹിറ്റ് ആയെങ്കിലും ഒട്ടും താരജാഡയില്ലാതെ വളരെ സാധരണ ജീവിതമാണ് പ്രണവിന്റെത്. തന്റെ ഇടവേളകള്‍ എല്ലാം യാത്ര ചെയ്ത് ആസ്വദിക്കുകയാണ് പ്രണവ്.

പ്രണവിനെ കുറിച്ച് ഷൈന്‍ ടോം ചാക്കോയും ധ്യാന്‍ ശ്രീനിവാസനും പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മോഹന്‍ലാലിന് സാധിക്കാതെ പോയ ആഗ്രഹങ്ങളാണ് പ്രണവ് ഇന്ന് ചെയ്യുന്നത്. ലാലേട്ടന് ചെറുപ്പത്തില്‍ യാത്ര ചെയ്യാനായിരുന്നു ഇഷ്ടം.

പക്ഷെ സാധാരണ കുടുംബത്തില്‍ ഒരു ചെറുപ്പക്കാരന് യാത്ര ചെയ്ത് കൊണ്ട് നില്‍ക്കാന്‍ പറ്റുന്ന കുടുംബാന്തരീക്ഷമോ സാഹചര്യമോ അല്ലല്ലോ. പ്രണവിന് അതിന് പറ്റിയ അവസരമുണ്ട്. അതുകൊണ്ട് അവന്‍ യാത്ര ചെയ്യുന്നെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത് എന്നാണ് ഷൈന്‍ ടോം ചാക്കോ വ്യക്തമാക്കുന്നത്.

എന്നാല്‍ പ്രണവ്, മോഹന്‍ലാലിന്റെ പണം ഉപയോഗിച്ചല്ല യാത്ര ചെയ്യുന്നതെന്ന് ധ്യാന്‍ വ്യക്തമാക്കി. രണ്ട് വര്‍ഷം കൂടുമ്പോഴാണ് അവനൊരു സിനിമ ചെയ്യുന്നത്. അത് കഴിഞ്ഞ് യാത്രകളും എഴുത്തുമാണ്. ഡബ്ബ് കഴിഞ്ഞിട്ട് അവന്‍ ട്രിപ്പിന് പോയി. ആറേഴ് മാസം കഴിഞ്ഞ് തിരിച്ച് വരും. ഒരു പ്രത്യേക തരം ജീവിതം.

അറിയാവുന്നിടത്തോളം അവന്‍ വീട്ടില്‍ നിന്ന് കാശ് മേടിച്ചല്ല ട്രിപ്പിന് പോകുന്നത്. സ്വന്തമായി ജോലി ചെയ്ത് കിട്ടുന്ന കാശ് കൊണ്ടാണ് പോകുന്നത്. ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യും. സ്റ്റാര്‍ ഹോട്ടലില്‍ ഒന്നുമല്ല. വളരെ മിനിമലായിട്ടുള്ള ബജറ്റ് ഫ്രണ്ട്‌ലി ട്രിപ്പാണ് പുള്ളിയുടേത് എന്നാണ് ധ്യാന്‍ പറയുന്നത്. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും സംസാരിച്ചത്.

Read more

അതേസമയം, ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ആണ് പ്രണവിന്റെതായി ഇനി വരാനിരിക്കുന്ന സിനിമ. സൂപ്പര്‍ ഹിറ്റ് ചിത്രം ‘ഹൃദയ’ത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പ്രണവ് നായകനാകുന്ന സിനിമ കൂടിയാണിത്. ധ്യാനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ധ്യാനും പ്രണവുമുള്ള ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ശ്രദ്ധ നേടിയിരുന്നു.