സംശയാസ്പദമായ പെരുമാറ്റം പ്രശ്‌നമായി, ഇതുവരെ ഷൈനുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല: എം.എ നിഷാദ്

വിമാനത്തിന്റെ കോക്പിറ്റില്‍ കയറിപ്പറ്റാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുമായി പിന്നീട് തങ്ങള്‍ക്ക് ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നു അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന സംവിധായകന്‍ എം. എ. നിഷാദ്. ഷൈനിന് വിമാനത്താവളത്തില്‍ നിന്നു ഇതുവരെ പുറത്തിറങ്ങാനായിട്ടില്ല. അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നും എം.എ. നിഷാദ് പറഞ്ഞു.

ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ വച്ച് എയര്‍ ഇന്ത്യാ ഡ്രീംലൈനര്‍ വിമാന അധികൃതരാണ് ഷൈന്‍ ടോം ചാക്കോയെ പുറത്താക്കിയത്. മാസങ്ങള്‍ക്ക് മുമ്പ് ഷൈന്‍ ടോം ദുബായ് വിമാനത്താവളത്തില്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരുമായാണ് അന്ന് വിമാനത്തിനു പുറത്ത് പ്രശ്‌നമുണ്ടായത്.

ദുബായില്‍ നിന്നും കൊച്ചിയിലേക്കുള്ള എഐ 934 വിമാനത്തിലാണ് ഷൈന്‍ ഇപ്പോള്‍ പ്രശ്‌നമുണ്ടാക്കിയത്. ഭാരത സര്‍ക്കസ് എന്ന സിനിമയുടെ ദുബായ് പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിലെത്തിയ നടന്‍ മറ്റു താരങ്ങളോടൊപ്പം ഉച്ചയ്ക്ക് 1.30നുള്ള വിമാനത്തില്‍ കേരളത്തിലേക്ക് തിരിച്ചു പോകാനായി വിമാനത്തില്‍ കയറിയപ്പോഴായിരുന്നു സംഭവം.

Read more

നടന്റെ സംശയാസ്പദമായ പെരുമാറ്റം കണ്ട അധികൃതര്‍ അദ്ദേഹത്തെ വിമാനത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു.