കൊക്കെയ്ന്‍ കേസില്‍ പിടിക്കപ്പെട്ടവനല്ലേ ഇവന്‍? എന്നാണ് ചോദ്യം, ഒരുപാട് ആട്ടങ്ങള്‍ ഞാന്‍ ആടുന്നുണ്ട്, എന്നിട്ടും..; വിമര്‍ശനങ്ങളോട് ഷൈന്‍ ടോം ചാക്കോ

മയക്കുമരുന്ന് കേസില്‍ ഒരിക്കല്‍ അറസ്റ്റിലായ താരമാണ് ഷൈന്‍ ടോം ചാക്കോ. ഈ കേസുമായി ബന്ധപ്പെട്ട് ഇപ്പോഴും തന്നെ അധിക്ഷേപിക്കുന്നവര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഒരിക്കല്‍ ജയിലില്‍ കിടന്നാല്‍ പിന്നെ ഒരിക്കലും രക്ഷപ്പെടാനുള്ള അവസരം സമൂഹം കൊടുക്കില്ല. പണ്ട് കൊക്കെയ്ന്‍ കേസില്‍ പിടിച്ചതല്ലേ ഇവനെ എന്ന് പറയുന്നത് കേള്‍ക്കാറുണ്ട് എന്നാണ് ഷൈന്‍ പറയുന്നത്.

”ഒരാള്‍ കുറ്റം ചെയ്താല്‍ അയാള്‍ നന്നാകുന്നതിന് വേണ്ടിയല്ലേ ജയില്‍ ശിക്ഷ കൊടുക്കുന്നത്. അപ്പോള്‍ നന്നാകുമ്പോള്‍ പറയും, ഇവനൊക്കെ എന്തിനാ നന്നായേന്ന്. അങ്ങനെയുള്ള ആളുകള്‍ നിയമം കൈകാര്യം ചെയ്യുന്ന നാട്ടില്‍ എങ്ങനെയാണ് കുറ്റകൃത്യങ്ങള്‍ കുറയുന്നത്. നിങ്ങള്‍ ഓരോരുത്തരും ഓരോ സിനിമകള്‍ കഴിയുമ്പോഴും തരുന്ന പ്രോത്സാഹനം തരാറുണ്ട്.”

”ഒരു നടന് അഹങ്കരിക്കാവുന്ന എല്ലാ രീതിയിലും ഒരു വ്യക്തി അഹങ്കരിക്കാവുന്ന രീതിയിലുമുള്ള ഒരുപാട് ആട്ടങ്ങള്‍ ഞാന്‍ നിങ്ങളുടെ മുന്നില്‍ ആടി. അത് കുറച്ചുപേര്‍ക്ക് ഇഷ്ടപ്പെട്ടു, ഇഷ്ടപ്പെട്ടില്ല. അതില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഇപ്പോഴുമുള്ളവരുണ്ട്. ഞാന്‍ എന്തൊക്കെയോ അടിച്ചത് കൊണ്ടും അടിക്കാത്തത് കൊണ്ടുമൊക്കെയാണ് ഇത് എന്നാണ് പലരും പറയുന്നത്.”

”ആളുകള്‍ എന്റെ അഭിമുഖം കണ്ടും പറയാറുണ്ട്, ഷൈന്‍ ടോം ചാക്കോ ഒരുപാട് മാറിയെന്ന്. അപ്പോള്‍ മുന്നെ ഞാന്‍ ഒരിക്കല്‍ പിടിക്കപ്പെട്ടത് അടിക്കാത്തതു കൊണ്ടാണ്, അടിക്കാതിരുന്ന കാലത്താണെന്ന് സമ്മതിച്ചിട്ടുണ്ടല്ലേ. ഇപ്പോഴാണ് അടിക്കുന്നുള്ളൂ. അടിക്കാത്ത ഒരാളെ പിടിച്ചൊരു കൂട്ടിലാക്കി, അടിക്കുന്നവനാക്കി തീര്‍ത്തു. അതിനാര് ഉത്തരവാദിത്തം പറയും.”

”ഈ പറയുന്ന നിയമങ്ങളും നിയമപീഠങ്ങളും അതിനൊരുത്തരം തരുമോ. ഇവിടെ അകത്തു കിടക്കുന്നവരും പുറത്തു കിടക്കുന്നവരില്‍ അധികവും ഇതുമായി ബന്ധപ്പെടാത്തവരും നിരപരാധികളുമാണ്. ഒരിക്കല്‍ അകത്തു കിടന്ന് പുറത്ത് വന്നു കഴിഞ്ഞാല്‍ പിന്നെ അവന് ഒരിക്കലും നേരെയാകാനുള്ള അവസരം പോലും സമൂഹം കൊടുക്കില്ല.”

”ഒരു ഐപിഎസുകാരന്‍ പറഞ്ഞതുകേട്ടു, ‘ഇവനൊക്കെയാണോ സിനിമയില്‍ വലിയ ആള്, പണ്ട് കൊക്കെയ്ന്‍ കേസില്‍ പിടിക്കപ്പെട്ടവനല്ലേ?’ എന്ന്. പണ്ട് കൊക്കെയ്ന്‍ കേസില്‍ പിടിക്കപ്പെട്ട്, ശിക്ഷ അനുഭവിച്ച് പുറത്തുവന്ന ആള്‍ നല്ലതാകുന്നത് സമൂഹത്തിന് കാണാന്‍ പറ്റാത്ത അവസ്ഥ. ഒരാള്‍ കുറ്റം ചെയ്താല്‍ അയാള്‍ നന്നാകുന്നതിന് വേണ്ടിയല്ലേ ജയില്‍ ശിക്ഷ കൊടുക്കുന്നത്.”

”അപ്പോള്‍ നന്നാകുമ്പോള്‍ പറയും, ഇവനൊക്കെ എന്തിനാ നന്നായേന്ന്. അങ്ങനെയുള്ള ആളുകള്‍ നിയമം കൈകാര്യം ചെയ്യുന്ന നാട്ടില്‍ എങ്ങനെയാണ് കുറ്റകൃത്യങ്ങള്‍ കുറയുന്നത്. ഞാന്‍ ഇതൊക്കെ വെറുതെ തമാശയ്ക്ക് പറയുന്നതാണ്” എന്നാണ് ഷൈന്‍ പറയുന്നത്. ‘ഒപ്പീസ്’ എന്ന പുതിയ സിനിമയുടെ ലോഞ്ച് ചടങ്ങിലാണ് ഷൈന്‍ സംസാരിച്ചത്.

Latest Stories

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത