ആ ബന്ധം ഭയങ്കര ടോക്‌സിക് ആയി, ജീവിതത്തില്‍ ഒരു പെണ്ണ് മാത്രം വേണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടേയില്ല; തനൂജയുമായി വേര്‍പിരിഞ്ഞുവെന്ന് ഷൈന്‍ ടോം ചാക്കോ

ഷൈന്‍ ടോമുമായി വേര്‍പിരിഞ്ഞുവെന്ന് വ്യക്തമാക്കി മോഡല്‍ തനൂജ സോഷ്യല്‍ മീഡിയ ലൈവില്‍ എത്തിയിരുന്നു. തന്നെ തേച്ചൊടിച്ചു എന്നാണ് തനൂജ വ്യക്തമാക്കിയത്. പിന്നാലെ ഈ വിഷയത്തില്‍ സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഷൈന്‍ ടോം ചാക്കോ. താന്‍ വീണ്ടും സിംഗിള്‍ ആയി എന്നാണ് പുതിയ ചിത്രത്തിന്റെ പ്രമോഷനിടെ ഷൈന്‍ വ്യക്തമാക്കിയത്. പുതിയ ചിത്രമായ ‘താനാര’യുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് താരം ഇതിനെ കുറിച്ച് സംസാരിച്ചത്.

ഷൈന്‍ ടോം ചാക്കോയുടെ വാക്കുകള്‍:

ജീവിതത്തില്‍ ഒരു പെണ്ണ് മാത്രം വേണമെന്ന് ആഗ്രഹിച്ചിട്ടേയില്ല. പ്രണയവും ഒരു താല്‍പര്യവുമില്ലാത്ത കാര്യമാണ്. പക്ഷേ അതിലേക്ക് വീണ്ടും വീണ്ടും ചെന്നുപെടുന്നതാണ്. നമ്മുടെ മാനസിക ബലഹീനതകള്‍ കൊണ്ടാകും. ഇപ്പോള്‍ ഉണ്ടായിരുന്ന റിലേഷനും അവസാനിച്ചു. നമ്മളാല്‍ ഒരു റിലേഷനും മുന്നോട്ടു കൊണ്ടു പോകാന്‍ പറ്റില്ലെന്ന് വീണ്ടും തെളിയിച്ചു. ഒരു റിലേഷനില്‍ ആകുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ നഷ്ടപ്പെടും അത് എനിക്കും മറ്റൊരു വ്യക്തിക്കും ജീവിതത്തില്‍ കൂടുതല്‍ ബുദ്ധിമുട്ടുകളുണ്ടാക്കും. ആ വ്യക്തിയെ കൂടുതല്‍ ഇഷ്ടപ്പെടുന്നത് കൊണ്ട് എന്നോടൊപ്പം നില്‍ക്കണമെന്ന് പറയാന്‍ സാധിക്കില്ല.

അങ്ങനെ ചെയ്യുമ്പോള്‍ ഞാന്‍ സ്‌നേഹിക്കുന്ന വ്യക്തിയെ ഞാന്‍ തന്നെ കൂടുതല്‍ ദ്രോഹിക്കുന്നതിന് തുല്യമാണ്. ഞങ്ങള്‍ തമ്മില്‍ നല്ല പ്രണയത്തിലായിരുന്നു. അതിനാല്‍ തന്നെ ആ ബന്ധം ടോക്‌സിക്കായി മാറിയിട്ടുമുണ്ട്. ഭയങ്കര ടോക്‌സിക്ക് ആയതുകൊണ്ടാണ് കൂടുതല്‍ റൊമാന്റിക് ആകുന്നത്. പക്ഷേ ആ അവസ്ഥ എനിക്ക് എപ്പോഴും നിലനിര്‍ത്താന്‍ സാധിക്കില്ല. ആ സമയത്ത് എനിക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയും ഉണ്ടാകും. കലാകാരന്മാരില്‍ ക്രിയേറ്റീവ് മൂഡ് പലപ്പോഴും ഉണ്ടാകാറുണ്ട്. ചില സാഹചര്യങ്ങളും മറ്റും കൂട്ടിവച്ച് പല കഥകള്‍ മെനഞ്ഞെടുക്കും. അത് കഥാപാത്രത്തെ പാകപ്പെടുത്താന്‍ വേണ്ടിയാണ്.

ഒരു അഭിനേതാവിനെ സംബന്ധിച്ചടത്തോളം ഇത് നല്ലതാണ്. പക്ഷേ ജീവിതത്തിലേക്ക് കൊണ്ടുവന്നാല്‍ പ്രശ്‌നമാണ്. ആദ്യ സമയത്ത് എനിക്ക് ഇത് വര്‍ക്ക് ആയില്ലായിരുന്നു. ഇതിനെ രണ്ടിനെയും രണ്ട് രീതിയില്‍ കൊണ്ടുപോകാന്‍ പറ്റുമെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. അങ്ങനെ കൊണ്ടുപോകാന്‍ പറ്റുന്നവരുമുണ്ട്. പക്ഷേ എനിക്ക് അങ്ങനെ കൊണ്ടുപോകാന്‍ പറ്റില്ലെന്ന് ഓരോ ദിവസം കഴിയുന്തോഴും മനസിലായി തുടങ്ങി. ഇല്ലാത്ത കാര്യങ്ങളെ ഉണ്ടാക്കാന്‍ എന്റെ മനസിന് പറ്റും. നടന്‍ എന്ന നിലയില്‍ അത് എനിക്ക് ഗുണമാണ്.

പക്ഷേ പാര്‍ടണര്‍ എന്ന നിലയില്‍ അത് പ്രശ്‌നമാണ്. അങ്ങനെയൊരു റിലേഷന്‍ ഇല്ലെങ്കില്‍ ഞാന്‍ ആര്‍ക്കും ഉപദ്രവകാരിയല്ല, പക്ഷേ റിലേഷനില്‍ ആണെങ്കില്‍ വളരെ ഉപദ്രവകാരിയാണ്. ഒരു കാര്യം സുഖമമായി മുന്നോട്ട് പോകുന്നില്ലെങ്കില്‍ അതിനെ ഒഴിവാക്കണം. അത് നല്ല രീതിയില്‍ ഒഴിവാക്കാന്‍ എനിക്കറിയില്ല. ആ ബുദ്ധിമുട്ട് ആദ്യത്തെ കുറച്ച് ദിവസം ഉണ്ടാകും, ആ വ്യക്തിക്കും ഉണ്ടാകും. പക്ഷേ അത് കഴിയുമ്പോള്‍ ആ വ്യക്തിക്ക് പൂര്‍ണ സ്വാതന്ത്ര്യം അനുഭവിക്കാന്‍ പറ്റും. കുറച്ച് സമയത്തേക്ക് മാത്രം ഞാനുമായി റിലേഷന്‍ഷിപ്പിലാകാം.

അല്ലാതെ ജീവിതകാലം മുഴുവന്‍ കൊണ്ടുപോകാന്‍ നോക്കി കഴിഞ്ഞാല്‍ നിങ്ങളുടെ സമാധാനം നഷ്ടപ്പെട്ടുപോകും. ഞാന്‍ എല്ലാവരോടും പറയും, എന്നെ ഉപയോഗിച്ചതിനു ശേഷം അങ്ങ് മുക്കിലേക്ക് എറിയുക, എന്നിട്ടു തിരിഞ്ഞുനോക്കാതെ പൊക്കോണം. കുറച്ച് കഴിയുമ്പോള്‍ ഞാന്‍ എഴുന്നേറ്റു പൊയ്‌ക്കോളും. പ്രണയവും സ്‌നേഹവും രണ്ടാണ്. സ്‌നേഹം എല്ലാവരോടും ഒരുപോലെ ആയിരിക്കും. ആരെയും കുറ്റപ്പെടുത്തില്ല, സംശയിക്കില്ല, പൊസസീവ് ആയിരിക്കില്ല, ഒന്നിനെയും സ്വന്തമാക്കാനും ശ്രമിക്കില്ല. പ്രണയം പൊസസീവ് ആണ്, സംശയാലുവാണ്, അത് തന്റേത് മാത്രമാകണം എന്ന ചിന്ത വരുന്നതും ഇവിടെയാണ്.

Latest Stories

കോഹ്‌ലിക്ക് ഇപ്പോൾ ഉള്ളത് ഇപിഡിഎസ് സിൻഡ്രോം, അതാണ് അവനെ വലിയ സ്‌കോറിൽ എത്തുന്നതിൽ നിന്ന് തടയുന്നത്; വമ്പൻ വെളിപ്പെടുത്തലുമായി ഇതിഹാസം

BGT 2024: അവസാന മത്സരത്തിൽ ഞാൻ തിളങ്ങാൻ കാരണം ആ മൂന്ന് താരങ്ങളുടെ ഉപദ്ദേശം, അഹങ്കരിക്കരുതെന്നാണ് അവൻ പറഞ്ഞത്: ആകാശ് ദീപ്

കേരളത്തിന് നിരവധി വൈദ്യുതി ആവശ്യങ്ങള്‍; ജലവൈദ്യുത പദ്ധതികള്‍ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിക്കണമെന്ന് മന്ത്രി; വാണിജ്യ നഷ്ടം കുറച്ചതിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍